കോട്ടയം: അവയവദാനത്തിന്‍െറ സന്ദേശം ഓട്ടന്‍തുള്ളല്‍ വഴി പകര്‍ന്നൊരു യാത്ര. നഴ്സുമാരുടെ ജീവകാരുണ്യ സംഘടനയായ നഴ്സസ് ലൈനിന്‍െറ നേതൃത്വത്തില്‍ നടത്തുന്ന കലാജാഥയിലാണ് ഓട്ടന്‍തുള്ളല്‍ വഴി സന്ദേശം എത്തിക്കുന്നത്. അവയവദാന ബോധവത്കരണ സന്ദേശം വിളിച്ചോതി നടത്തുന്ന കലാജാഥക്ക് കോട്ടയം സി.എം.എസ് കോളജ്, ചങ്ങനാശേരി എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. കാസര്‍കോട് സ്വദേശിയായ ഗിരീഷ് ചീമ്മേനിയാണ് ഓട്ടന്‍തുള്ളല്‍ വേഷം കെട്ടിയാടുന്നത്. അവയവദാനത്തിന്‍െറ സന്ദേശങ്ങള്‍ കോര്‍ത്തിണക്കിയുള്ള പാട്ടിനൊപ്പം ചുവടു വെച്ചാണ് സദസ്സിനെ ഗിരീഷ് കൈയിലെടുക്കുന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജയിലുകള്‍, പൊലീസ് സേനാ ക്യാമ്പുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളാണ് കലാജാഥക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. അവയവദാനം ഹൈസ്കൂള്‍തലം മുതല്‍ പാഠ്യവിഷയമാക്കണമെന്നും ഡയാലിസിസിനു വിധേയരാകുന്നവര്‍ക്കു കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്ര സൗജന്യമാക്കണമെന്നും ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് മുമ്പായി അവയവദാന സമ്മതപത്രം നിര്‍ബന്ധമാക്കണമെന്നും ജാഥാ ക്യാപ്റ്റന്‍ സിജു മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.