കോട്ടയം: സമ്മതിദായകരുടെ ദേശീയദിനാചരണത്തിന്‍െറ ഉദ്ഘാടനവും കന്നി വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും കലക്ടര്‍ യു.വി. ജോസ് നിര്‍വഹിച്ചു. തെരഞ്ഞെടുപ്പ് എന്ന വലിയ ജനാധിപത്യ പ്രക്രിയയുടെ അര്‍ഥവും വ്യാപ്തിയും മനസ്സിലാക്കി വിവേകത്തോടെ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ കന്നി വോട്ടര്‍മാര്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ 32,212 കന്നിവോട്ടര്‍മാര്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിക്കും. 14ന് പ്രസിദ്ധീകരിച്ച പട്ടികയനുസരിച്ചാണിത്. ഇവരില്‍ 17,004 പേര്‍ പുരുഷന്മാരും 15,208 പേര്‍ സ്ത്രീകളുമാണ്. ജില്ലയിലെ 18ന് മുകളില്‍ പ്രായമുള്ള 15,50,417 പേരില്‍ 15,35,804 പേര്‍ പുതുക്കിയ വോട്ടര്‍പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സമ്മതിദായകരുള്ള കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ 1,82,266 പേരും ഏറ്റവും കുറവുള്ള വൈക്കത്ത് 1,59,955 വോട്ടര്‍മാരുമാണുള്ളത്. മറ്റ് നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം പാലാ (178840), ഏറ്റുമാനൂര്‍ (162012), കോട്ടയം (161090), പുതുപ്പള്ളി (170763), ചങ്ങനാശേരി (163825), കാഞ്ഞിരപ്പള്ളി (175999), പൂഞ്ഞാര്‍ (181054) എന്നിങ്ങനെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.