നിരാഹാര സമരത്തെ വിലയിടിക്കുന്നത് അസൂയക്കാര്‍ –ജോയി എബ്രഹാം എം.പി

കോട്ടയം: വിലത്തകര്‍ച്ചമൂലം ദുരിതത്തിലായ റബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാറിന്‍െറ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ജോസ് കെ. മാണി എം.പി നടത്തിയ നിരാഹാര സമരത്തെ വിലയിടിച്ചു കാണിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം എം.പി. നിരാഹാര സമരത്തിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായി പിന്തുണ ലഭിച്ചതില്‍ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ളെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഇറക്കുമതി നിരോധം, തുറമുഖ നിയന്ത്രണം എന്നിവ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ തൃപ്തികരമല്ളെങ്കിലും റബര്‍ വിലയിടിവ് പ്രശ്നത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചിരുന്ന കേന്ദ്രസര്‍ക്കാറിനെ ഉണര്‍ത്താന്‍ നിരാഹാര സമരത്തിന് കഴിഞ്ഞു. സ്വാഭാവിക റബര്‍ ഇറക്കുമതിക്ക് സെയ്ഫ് ഗാര്‍ഡ് ഡ്യൂട്ടി, വിലസ്ഥിരതാ ഫണ്ടില്‍നിന്ന് കര്‍ഷകര്‍ക്ക് സഹായം, റബര്‍ ബോര്‍ഡ് പുന$സംഘടന എന്നിവ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചേ മതിയാവൂ. റബര്‍ ഇന്‍സെന്‍റീവ് പദ്ധതിക്കായി അടുത്തവര്‍ഷം 500 കോടി സംസ്ഥാന സര്‍ക്കാര്‍ നീക്കിവെക്കുമെന്നും കേന്ദ്രത്തിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ആശ്വാസകരമാണ്. ജോസ് കെ. മാണി തുടങ്ങിവെച്ച സമരം കേരള കോണ്‍ഗ്രസ് (എം) ഏറ്റെടുക്കും. ഇതിന്‍െറ ഭാഗമായി കാര്‍ഷിക വിളകളുടെ വിലയിടിവ് പ്രശ്നത്തില്‍ ഈ മാസം 29ന് 14 ജില്ലാ കേന്ദ്രങ്ങളിലും പാര്‍ട്ടി ഉപവാസ സമരം സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.