വാഴൂരിലെ മോഷണം: രണ്ടു തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍

വാഴൂര്‍: വാഴൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ രണ്ടു തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍. കൊടുങ്ങൂര്‍ ദേവീക്ഷേത്രത്തിന് സമീപം അമ്പാടിയില്‍ വിജയകുമാറിന്‍െറ വീട്ടില്‍ മോഷണം നടത്തിയ തമിഴ്നാട് കമ്പം ടൗണിനു സമീപം ടി.ടി.വി ദിനകര്‍ തെരുവില്‍ സൂര്യ (31), ആനന്ദ് (33) എന്നിവരെയാണ് പൊന്‍കുന്നം സി.ഐ ആര്‍. ജോസിന്‍െറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഒരാളെക്കൂടി പിടികൂടാനുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 17ന് വിജയകുമാറും കുടുംബവും ചെന്നൈക്ക് പോയി 24ന് തിരികെയത്തെിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വീടിന്‍െറ മുന്‍വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന പ്രതികള്‍ 10 പവന്‍ സ്വര്‍ണവും 60,000 രൂപയും മൊബൈല്‍ ഫോണും ഒരു ടാബുമാണ് കവര്‍ന്നത്. തമിഴ്നാട് പൊലീസിന്‍െറ സഹായത്തോടെയാണ് പ്രതികളെ കുരുക്കാനായത്. കാഞ്ഞിരപ്പള്ളിയിലും രാമപുരത്തും ഉള്‍പ്പെടെ വേറെ പത്തോളം മോഷണം നടത്തിയതായി പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. കൂടുതല്‍ തൊണ്ടിമുതല്‍ കണ്ടത്തൊനായി പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കും. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി വി.യു. കുര്യാക്കോസ്, പൊന്‍കുന്നം സി.ഐ ആര്‍. ജോസ്, എസ്.ഐ എം.കെ. ഷെമീര്‍, ഷാഡോ പൊലീസ് എസ്.ഐമാരായ പി.പി. വര്‍ഗീസ്, എ.എം. മാത്യു, സി.പി.ഒമാരായ കെ.എസ്. അഭിലാഷ്, എം.ജെ. സുനില്‍കുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് പ്രതികളെ കുടുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.