കോട്ടയം: ജില്ലയിലെ സ്വകാര്യ ബസുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പുതുക്കിയ ഫേയര്‍വേജസ് മുഴുവന്‍ തൊഴിലാളികള്‍ക്കും നല്‍കുന്നതിന് ജില്ലാ ലേബര്‍ ഓഫിസര്‍ കെ.പി. രാധാകൃഷ്ണന്‍െറ അധ്യക്ഷതയില്‍ ലേബര്‍ ഓഫിസില്‍ ചേര്‍ന്ന കോണ്‍ഫറന്‍സില്‍ തീരുമാനമായി. ജില്ലാ മോട്ടോര്‍ ആന്‍ഡ് മെക്കാനിക്കല്‍ വര്‍ക്കേഴ്സ് യൂനിയന്‍-സി.ഐ.ടി.യു നല്‍കിയ സമര നോട്ടീസിന്‍െറ അടിസ്ഥാനത്തില്‍ ബസ് ഓപറേറ്റേഴ്സ് അസോസിയേഷനെയും ഓണേഴ്സ് അസോസിയേഷനെയും സംയുക്ത ട്രേഡ് യൂനിയന്‍ സംഘടനകളെയും വിളിച്ചുചേര്‍ത്തുകൊണ്ടാണ് തീരുമാനത്തില്‍ എത്തിയത്. സര്‍ക്കാര്‍ നിയമപരമായി പ്രഖ്യാപിച്ചിരിക്കുന്ന ഫേയര്‍വേജസ് ഓരോ തൊഴിലാളിക്കും നല്‍കും. ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ദിവസ ശമ്പളത്തില്‍നിന്ന് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും 100 രൂപയും ചെക്കര്‍ക്ക് 75 രൂപയും വര്‍ധന ജനുവരി ഒന്നു മുതല്‍ പ്രാബല്യമുണ്ടാകും. ഇതേ തുടര്‍ന്ന് സംയുക്ത സമരസമിതി നേതൃത്വത്തില്‍ നടത്താനിരുന്ന പണിമുടക്ക് സമരം പിന്‍വലിച്ചതായി മോട്ടോര്‍ തൊഴിലാളി കോഓഡിനേഷന്‍ ജില്ലാ കണ്‍വീനറും മോട്ടോര്‍ തൊഴിലാളി യൂനിയന്‍-സി.ഐ.ടി.യു ജനറല്‍ സെക്രട്ടറിയുമായ പി.ജെ. വര്‍ഗീസ് അറിയിച്ചു. സംയുക്ത ട്രേഡ് യൂനിയനുവേണ്ടി പി.ജെ. വര്‍ഗീസ് (സി.ഐ.ടി.യു), ടി.എം. സുരേഷ് (സി.ഐ.ടി.യു), ജോസുകുട്ടി പൂവേലി (കെ.ടി.യു.സി-എം), കുഞ്ഞ് ഇല്ലംപള്ളി (ഐ.എന്‍.ടി.യു.സി), നളിനാക്ഷന്‍ നായര്‍ (ബി.എം.എസ്), എ.ജി. അജയകുമാര്‍ (എ.ഐ.യു.ടി.യു.സി), കോട്ടയം ജില്ലാ ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ടി.ജെ. ജോസഫ്, സെക്രട്ടറി കെ.എസ്. സുരേഷ്, ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് തങ്കച്ചന്‍ വാഴയില്‍, ജോയന്‍റ് സെക്രട്ടറി ജോയി ചെട്ടിശേരി തുടങ്ങിയവര്‍ ഡി.എല്‍.ഒയുടെ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.