വീട്ടുമുറ്റത്ത് വിളഞ്ഞത് 71 കിലോയുള്ള കപ്പ

കാഞ്ഞിരപ്പള്ളി: വീട്ടുമുറ്റത്ത് 71 കിലോയുള്ള കപ്പ വിളയിച്ച് യുവാവ്. കുരിശുങ്കല്‍ ജങ്ഷന് സമീപം ഹൗസിങ് ബോര്‍ഡ് കോളനിയില്‍ താമസിക്കുന്ന വാഴക്കാപ്പാറ ബിജുവാണ് വീട്ടുമുറ്റത്ത് അദ്ഭുതം വിളയിക്കുന്നത്. ആറര സെന്‍റ് സ്ഥലത്താണ് ബിജുവിന്‍െറ കൃഷി. ഇവിടെ വാഴയും ചേമ്പും കാച്ചിലും പയറും പാവലും വെണ്ടയും തുടങ്ങി കോളിഫ്ളവറും കാബേജും വരെ വിളയുന്നു. എസ്.ബി.ഐ മ്യൂച്വല്‍ ഫണ്ട് എക്സിക്യൂട്ടിവായ ബിജു വീട്ടുമുറ്റം മുഴുവനും കൃഷിക്കായി മാറ്റിവെച്ചിരിക്കയാണ്. നാലടി താഴ്ചയില്‍ കുഴിയെടുത്ത് അതില്‍ പച്ചിലയും ചാണകവും കരിയിലയും നിറച്ചാണ് മരച്ചീനി നടുന്നത്. കപ്പ തണ്ടിലെ ഓരോ കണ്ണിന്‍െറയും നടുവില്‍ ചെറുതായി തൊലികളഞ്ഞാണ് നടുന്നത്. ഇവിടെയെല്ലാം കിഴങ്ങ് വളരുമെന്നാണ് തന്‍െറ അനുഭവം തെളിയിക്കുന്നതെന്ന് ബിജു പറയുന്നു. പിന്നീട് വളപ്രയോഗത്തിന്‍െറ ആവശ്യമില്ളെന്നും ബിജു പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.