കോട്ടയം: ജില്ലയിലെ നാലു റോഡുകളെ മാതൃകാ റോഡുകളായി പ്രഖ്യാപിച്ചു. പുതുപ്പള്ളി-കൊച്ചാലുംമൂട് റോഡ്, ചങ്ങനാശേരി ബൈപാസ്, 26ാം മൈല്‍-കൂവപ്പള്ളി റോഡ്, മൂന്നാനി-ഭരണങ്ങാനം റോഡ് എന്നിവയാണ് മാതൃകാ റോഡുകള്‍. ജില്ലാ പൊലീസ് നേതൃത്വത്തില്‍ നടത്തുന്ന ട്രാഫിക് വാരാഘോഷത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. സുരക്ഷിത യാത്രക്കായി വെള്ളിയാഴ്ച മുതല്‍ 15വരെ നടക്കുന്ന വാരാഘോഷത്തിന്‍െറ ഭാഗമായി വിവിധപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇനി മുതല്‍ മാതൃകാ റോഡുകളില്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കും. ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കും. ഹെല്‍മറ്റ് ഉപയോഗിച്ച് ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നതിന് മാത്രമായി സ്പെഷല്‍ ഡ്രൈവ് നടത്തും. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരെല്ലാം ഹെല്‍മറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ അറസ്റ്റ് ചെയ്ത് ലൈസന്‍സ് റദ്ദാക്കും. ഒന്നിലധികം തവണ ഇത്തരത്തില്‍ പിടികൂടിയാല്‍ ഡ്രൈവര്‍മാരെ കോടതിയില്‍ ഹാജരാക്കും. ജില്ലയിലെ അപകട സാധ്യതയേറിയ റോഡുകളിലും പരിശോധന കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ റോഡുകളിലും വളവുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. കൂടുതല്‍ വാഹനം നിരത്തിലിറക്കുന്ന സമയങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ച് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. സ്കൂളുകള്‍, റെസിഡന്‍റ്സ് അസോസിയേഷനുകള്‍, ബസ്സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വിഡിയോ പ്രദര്‍ശനം, ലഘുരേഖവിതരണം എന്നിവയും നടത്തും. ജില്ലയിലെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളില്‍ ബോധവത്കരണ സന്ദേശങ്ങള്‍ അയക്കും. വിദ്യാര്‍ഥികളിലൂടെ രക്ഷിതാക്കളിലേക്ക് എന്ന ആശയം മുന്‍നിര്‍ത്തി ഓരോ വിദ്യാര്‍ഥിയും അവരവരുടെ രക്ഷാകര്‍ത്താക്കളെയും ബന്ധുക്കളെയും ഗതാഗതബോധവത്കരണം നടത്തുന്നതിനുള്ള നിര്‍ദേശം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വഴി നല്‍കാനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.