പാലാ: പട്ടാപ്പകല്‍ ഫ്ളാറ്റില്‍ അതിക്രമിച്ചുകയറി മധ്യവയസ്കയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് രണ്ടര പവന്‍െറ മാല കവര്‍ന്നു. സംഭവം സംബന്ധിച്ച് പരാതി ഇല്ലാത്തതിനാല്‍ കേസില്ളെന്ന് പൊലീസ്. മുത്തോലി ആണ്ടൂര്‍ കവലക്ക് സമീപമുള്ള ഫ്ളാറ്റില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയായ സ്ത്രീയാണ് മോഷ്ടാവിന്‍െറ അതിക്രമത്തിന് ഇരയായത്. വ്യാഴാഴ്ച രാവിലെ 10ന് മൂന്നുനില ഫ്ളാറ്റിലെ രണ്ടാംനിലയില്‍ സ്ത്രീ മാത്രമുള്ള സമയത്തായിരുന്നു സംഭവം. സ്ത്രീയുടെ കരച്ചില്‍കേട്ട് ഫ്ളാറ്റിലെ മറ്റ് താമസക്കാരായ സ്ത്രീകളും വിവരമറിഞ്ഞ് നാട്ടുകാരും സ്ഥലത്തെിയപ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞു. കണ്ണില്‍ മുളകുപൊടിവീണ സ്ത്രീയെ പാലായിലെ സ്വകാര്യ കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. സ്വകാര്യ എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ പഠിക്കുന്ന ചെറുമകള്‍ക്കൊപ്പം താമസിക്കുകയായിരുന്നു ആക്രമണത്തിന് ഇരയായ സ്ത്രീ. സംഭവം അറിഞ്ഞ് പാലാ ഡിവൈ.എസ്.പി, സി.ഐ, കിടങ്ങൂര്‍ എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹവും നാട്ടുകാരും സ്ഥലത്തെിയിരുന്നു. ആക്രമണത്തിന് ഇരയായ സ്ത്രീയുടെ മകനും ബന്ധുക്കളും സ്ഥലത്ത് എത്തിയിരുന്നെങ്കിലും ഇവര്‍ പരാതി നല്‍കാന്‍ തയാറാകാത്തതിനാല്‍ കേസ് എടുത്തിട്ടില്ളെന്ന് കിടങ്ങൂര്‍ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.