കാഞ്ഞിരപ്പള്ളി: ടൗണ്‍ ഹാള്‍ വളപ്പിലെ മാലിന്യം പകര്‍ച്ചവ്യാധി പടര്‍ത്താന്‍ സാധ്യതയെന്ന് ആരോഗ്യ വകുപ്പിന്‍െറ മുന്നറിയിപ്പ്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രോഗ ഭീഷണിയുള്ളതായി കണ്ടത്തെിയത്. സ്വകാര്യ വ്യക്തിയുടെ പരാതിയെ തുടര്‍ന്ന് മനുഷ്യാവകാശ കമീഷന്‍െറ നിര്‍ദേശപ്രകാരമാണ് ജില്ലാ മെഡിക്കല്‍ ഓഫിസറുടെയും ജില്ലാ ഹെല്‍ത്ത് ഓഫിസറുടെയും നേതൃത്വത്തില്‍ ടൗണ്‍ ഹാള്‍ പരിസരം സന്ദര്‍ശിച്ച് പരിശോധന നടത്തിയത്. തിങ്കളാഴ്ച കോട്ടയത്ത് മനുഷ്യാവകാശ കമീഷന്‍ നടത്തുന്ന ഹിയറിങ്ങില്‍ ആരോഗ്യ വകുപ്പ് മാലിന്യ പ്രശ്നം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ടൗണ്‍ഹാള്‍ പരിസരത്ത് ചിറ്റാര്‍ പുഴയോരത്തെ മാലിന്യക്കൂമ്പാരം ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുമെന്നാണ് ആരോഗ്യവകുപ്പിന്‍െറ നിഗമനം. അഴുകിയ മാലിന്യങ്ങളില്‍നിന്നുമുണ്ടായ ചെള്ള് പരിസരമാകെ വ്യാപിച്ചു കഴിഞ്ഞു. ഈച്ചകളും കൊതുകുകളും പെരുകുന്നു. മാലിന്യവും അവശിഷ്ടങ്ങളും ഭക്ഷിക്കാന്‍ എത്തുന്ന നായ്ക്കളുടെ ശല്യവും വര്‍ധിച്ചു. നായ്ക്കളും കാക്കകളും അവശിഷ്ടങ്ങള്‍ കടിച്ചുവലിച്ച് പരിസരത്തേക്ക് വ്യാപിപ്പിക്കുകയാണ്. പ്ളാസ്റ്റിക് മാലിന്യം കത്തിക്കുന്നത് വഴിയുണ്ടാകുന്ന പുകയും ദുര്‍ഗന്ധവും പരിസരവാസികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നതായും പറയുന്നു. ടൗണ്‍ ഹാളിനോട് ചേര്‍ന്നൊഴുകുന്ന ചിറ്റാര്‍ പുഴയിലേക്ക് മാലിന്യമത്തെുന്നത് നിമിത്തം വെള്ളം അതീവ ഗുരുതരമായി മലിനപ്പെടുകയും ചെയ്യുന്നു. മഴയില്‍ കുതിരുന്ന മാലിന്യം ചിറ്റാര്‍ പുഴയിലേക്ക് ഒഴുകിയിറങ്ങുകയാണ്. മാലിന്യ നിക്ഷേപത്തിന് മറ്റ് സൗകര്യമില്ലാത്ത കാഞ്ഞിരപ്പള്ളി ടൗണിലെ മാലിന്യം മുഴുവന്‍ പഞ്ചായത്ത് ശേഖരിച്ച് ടൗണ്‍ ഹാള്‍ പരിസരത്താണ് തള്ളുന്നത്. ഏതാനും വര്‍ഷം മുമ്പ് മുന്‍ പഞ്ചായത്ത് ഭരണസമിതി വിഴിക്കിത്തോട് തോട്ടം കവലയില്‍ മാലിന്യ നിര്‍മാര്‍ജന പ്ളാന്‍റ് സ്ഥാപിക്കാന്‍ ആരംഭിച്ച നടപടി പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പുകളെയും സമരത്തെയും തുടര്‍ന്ന് നിലച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.