ചങ്ങനാശേരി: താലൂക്കിന്‍െറ വിവിധ മേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം. നഗരവും ഗ്രാമവും കുടിവെള്ളത്തിനായ് നെട്ടോട്ടമോടിത്തുടങ്ങി. മണ്ണുമാഫിയകളുടെ വ്യാപക ചൂഷണത്തിലൂടെ മേഖലയിലെ കുന്നുകളും നിരന്നതോടെ ഭൂഗര്‍ഭ ജലസ്രോതസ്സുകളും വറ്റിത്തുടങ്ങി. നഗരസഭാ, പഞ്ചായത്ത് പ്രദേശങ്ങളില്‍ വാട്ടര്‍ അതോറിറ്റിയില്‍നിന്നുള്ള ശുദ്ധജലം വിതരണം ചെയ്യുന്നുണ്ടെങ്കിലും അത് ആവശ്യമായ തോതില്‍ വേണ്ടത്ര ജനങ്ങളിലേക്ക് എത്തുന്നില്ളെന്ന് ആക്ഷേപമുണ്ട്. കാലപ്പഴക്കം ചെന്ന ജലവിതണക്കുഴലുകളിലെ പൊട്ടലാണ് വലിയ പ്രതിസന്ധി. തൃക്കൊടിത്താനം പഞ്ചായത്തിലെ മുക്കാട്ടുപടി, നാല്‍ക്കവല, കോട്ടമുറി, കുന്നുംപുറം, മണിമുറി, അമര, ആശാരിമുക്ക്, ചെമ്പുംപുറം, പാമ്പൂരാംപാറ, മാലൂര്‍ക്കാവ്, പൊട്ടശേരി, കൊടിനാട്ടുംകുന്ന്, ചേരിക്കല്‍, കിളിമല രാജീവ്ഗാന്ധി കോളനി, ചത്തെിപ്പുഴ, കൂനന്താനം, അള്ളാപ്പാറ, റെയില്‍വേ സ്റ്റേഷന്‍, മോര്‍ക്കുളങ്ങര റെയില്‍വേ ക്രോസ്, ശാന്തിനഗര്‍, ഫാത്തിമാപുരം, കുന്നക്കാട്, സസ്യ-മത്സ്യ മാര്‍ക്കറ്റുകള്‍, വണ്ടിപ്പേട്ട, പോത്തോട്, പെരുന്ന, ഫാത്തിമാപുരം, ബി.ടി.കെ സ്കൂള്‍ റോഡ്, ഇരൂപ്പ എന്നിവിടങ്ങളില്‍ ശുദ്ധജലക്ഷാമം രൂക്ഷമാണ്. കല്ലിശേരി പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടല്‍മൂലം രണ്ടാഴ്ചയായി നഗരത്തില്‍ ജലവിതരണം താറുമാറാണ്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ നിരവധി സ്ഥലത്ത് പൊട്ടി ആയിരക്കണക്കിനു ലിറ്റര്‍ വെള്ളമാണ് പാഴാകുന്നത്. നൂറുകണക്കിന് കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മാടപ്പള്ളി പഞ്ചായത്തിലെ മാന്നില കുന്നിന്‍െറ ചരിവുകളില്‍നിന്നെല്ലാം വന്‍തോതില്‍ മണ്ണ് നീക്കം ചെയ്യുന്നതും പ്രദേശത്ത് ശുദ്ധജല ക്ഷാമം രൂക്ഷമാക്കി. വ്യാപകമായി മണ്ണെടുപ്പ് നടത്തി മാടപ്പള്ളി പഞ്ചായത്തിലെ കുന്നിന്‍പ്രദേശങ്ങളും നിരപ്പാക്കി. പഞ്ചായത്തിലെ ദൈവംപടി, കണിച്ചുകുളം, ഇരുപത്തട്ടേക്കര്‍, മാന്നില ഹരിജന്‍ കോളനി, കാരയ്ക്കാട്ടുകുന്ന്, എഴുത്തുപള്ളി, കുറുമ്പനാടം, പന്നിത്തടം, പുന്നാംചിറ, ചേന്നമറ്റം, പാലമറ്റം, ഇടപ്പള്ളി കോളനി, ഏലംകുന്ന് തുടങ്ങിയ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വാഴപ്പള്ളി പഞ്ചായത്തിലെ വടക്കേക്കര, ചത്തെിപ്പുഴ, കുരിശുംമൂട്, കൂനന്താനം, ചീരംചിറ, കൊല്ലമറ്റം, ആറ്റുവാക്കേരി, പുതുച്ചിറ, ഏനാച്ചിറ, തുരുത്തി, മിഷന്‍പള്ളി ഭാഗങ്ങളിലും ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. കുറിച്ചി പഞ്ചായത്തിലെ മലകുന്നം, പൊന്‍പുഴ, ഇത്തിത്താനം, മാത്തന്‍കുന്ന് കോളനി, സചിവോത്തമപുരം, ചേലച്ചിറ, കണ്ണന്ത്രപ്പടി, എട്ടുമുറി, കേളന്‍കവല ഭാഗങ്ങലിലും ശുദ്ധജലക്ഷാമത്തിന്‍െറ കെടുതി ആരംഭിച്ചിട്ടുണ്ട്. പായിപ്പാട് പഞ്ചായത്തിലെ മുക്കാഞ്ഞിരം, പാറേല്‍, ഓമണ്ണ്, മച്ചിപ്പള്ളി, അടവിച്ചിറ, പൗണൂര്‍, പള്ളിക്കച്ചിറ, മനയത്തുശേരി കോളനി, കൊല്ലാപുരം, എഴുവന്താനം, പൂവം, അംബേദ്കര്‍ കോളനി, എ.സി കോളനി ഭാഗങ്ങളിലെ നൂറുകണക്കിനു കുടുംബങ്ങളും ശുദ്ധജലത്തിനായി ബുദ്ധിമുട്ടുകയാണ്. ഗാര്‍ഹിക കണക്ഷനെടുത്ത പഞ്ചായത്ത് നിവാസികള്‍ക്ക് പലര്‍ക്കും വെള്ളം ലഭിക്കുന്നില്ളെന്നും പരാതിയുണ്ട്. പായിപ്പാട് കവല, കോതചിറ, ഓമണ്ണ്, വെള്ളാപ്പള്ളി മേഖലകളിലും സമാന സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.