റബര്‍ വില സ്ഥിരതാ പദ്ധതി: കോട്ടയത്തെ കര്‍ഷകര്‍ക്ക് ലഭിച്ചത് 17.52 കോടി

കോട്ടയം: റബര്‍ വില സ്ഥിരതാ പദ്ധതിപ്രകാരം കോട്ടയം ജില്ലയിലെ കര്‍ഷകര്‍ക്ക് വിതരണം ചെയ്തത് 17.52 കോടി. സമര്‍പ്പിച്ച ബില്ലുകളില്‍ നവംബര്‍ 15വരെയുള്ളതിന്‍െറ സബ്സിഡി തുകയാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ധനവകുപ്പ് നിക്ഷേപിച്ചത്. കോട്ടയത്ത് 50,465 കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിച്ചത്. പത്തനംതിട്ട ജില്ലയിലെ കര്‍ഷകര്‍ക്ക് 7.12, ഇടുക്കിയിലുള്ളവര്‍ക്ക് 6.77 കോടിയും ലഭിച്ചു. മറ്റ് ജില്ലകളില്‍ വിതരണം ചെയ്ത തുക: തിരുവനന്തപുരം -6.21കോടി, കൊല്ലം -11.21, പത്തനംതിട്ട -7.12, ഇടുക്കി -6.77, എറണാകുളം -11.08, തൃശൂര്‍ -4.29, പാലക്കാട് -11.32, മലപ്പുറം -14.57, കോഴിക്കോട് -4.35, കണ്ണൂര്‍ -15.77, കാസര്‍കോട് -6.36, ആലപ്പുഴ -0.92, വയനാട് -0.89. അംഗീകാരം നല്‍കിയ ബില്ലുകളില്‍ പണം ലഭിക്കാന്‍ കാലതാമസമില്ളെന്ന് ധനവകുപ്പ് വ്യക്തമാക്കുന്നു. കര്‍ഷകര്‍ നല്‍കുന്ന ബില്ലുകള്‍ പരിശോധിച്ചത് അംഗീകാരം നല്‍കി ധനവകുപ്പിന്‍െറ പരിഗണനക്ക് എത്തുന്നതില്‍ വരുന്ന സാങ്കേതികമായ കാലതാമസം മാത്രമാണുള്ളത്. അംഗീകാരം ലഭിച്ച് ധനവകുപ്പിന്‍െറ മുന്നിലത്തെുന്ന ബില്ലുകള്‍ക്ക് ക്രമമായി തുക അനുവദിച്ചു വരികയാണ്. ഫെബ്രുവരി 10വരെ 196.36 കോടിയുടെ 7,51,312 ബില്ലുകളാണ് ധനവകുപ്പിന്‍െറ മുന്നില്‍ എത്തിയത്. കഴിഞ്ഞ 10വരെ ഇതില്‍ 118.49 കോടി വിതരണം ചെയ്തു കഴിഞ്ഞു. കഴിഞ്ഞദിവസങ്ങളിലായി 10 കോടിയും കൂടി അനുവദിച്ചിട്ടുണ്ട്. പണം ലഭ്യമായി തുടങ്ങിയതോടെ കൂടുതല്‍ പേര്‍ പദ്ധതിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടത്രേ. ഈ സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വീണ്ടും അവസരമൊരുക്കണമെന്ന ആവശ്യവും ശക്തമാണ്. വേണ്ടത്ര പ്രചാരണമില്ലാത്തതാണ് രജിസ്ട്രേഷന്‍ കുറയാന്‍ കാരണമായി കര്‍ഷകസംഘടനകള്‍ പറയുന്നത്. വിലസ്ഥിരതാ പദ്ധതിക്കായി പുതിയ ബജറ്റില്‍ 500 കോടിയാണ് സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.