ഈരാറ്റുപേട്ട: മുസ്ലിം ലീഗിനെ എതിര്‍ത്ത ചില പാര്‍ട്ടികള്‍ മഴയില്‍ കുളിര്‍ത്ത കൂണുപോലെ ഇല്ലാതായതായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ് സര്‍ക്കാര്‍ വികസനത്തില്‍ പുതിയ മാതൃകയാണ് സൃഷ്ടിച്ചത്. ന്യൂനപക്ഷങ്ങള്‍ക്ക് അവകാശങ്ങളും നേട്ടങ്ങളും ലഭിച്ചത് യു.പി.എ സര്‍ക്കാറിന്‍െറ കാലഘട്ടത്തിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേരളയാത്രക്ക് ഈരാറ്റുപേട്ടയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. സ്വീകരണ സമ്മേളനം സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് പി.എം. ഷരീഫ് അധ്യക്ഷത വഹിച്ചു. മന്ത്രി എം.കെ. മുനീര്‍, കെ.പി.എ. മജീദ്, കെ.എം. ഷാജി എം.എല്‍.എ, എം.പിമാരായ ആന്‍േറാ ആന്‍റണി, പി.വി. അബ്ദുല്‍ വഹാബ്, ജോയി എബ്രഹാം, മുന്‍ മന്ത്രി പി.കെ.കെ. ബാവ, അസീസ് ബഡായില്‍ എന്നിവര്‍ സംസാരിച്ചു. അമ്പാറയില്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ജാഥയെ എതിരേറ്റു. തുടര്‍ന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കടവാമൂഴിയില്‍ എത്തി. അവിടെ നിന്ന് പി.കെ കുഞ്ഞാലിക്കുട്ടിയേയും നേതാക്കളേയും തുറന്ന വാഹനത്തില്‍ നഗരവീഥിയിലൂടെ ആയിരങ്ങളുടെ അകമ്പടിയോടെ സമ്മേളനസ്ഥലമായ അഹമ്മദ് കുരിക്കള്‍ നഗറിലേക്ക് ആനയിക്കുകയായിരുന്നു. വാദ്യമേളങ്ങളുംചെണ്ടമേളങ്ങളും സ്വീകരണത്തിന് കൊഴുപ്പേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.