ചങ്ങനാശേരി: വായ്പയെടുത്ത പണത്തിന് വന്‍തുക പലിശനല്‍കിയിട്ടും കൂടുതല്‍ ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ചങ്ങനാശേരി പെരുന്ന സുബൈദ മന്‍സിലില്‍ സൈജുവിനെയാണ്(25) ഡിവൈ.എസ്.പി ശ്രീകുമാറിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികളായ നാലുപേരെ പൊലീസ് അന്വേഷിച്ചുവരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. തിരുവല്ല കവിയൂര്‍ കണ്ണമാലില്‍ അനൂപ് ജോസിനെയാണ്(27) മര്‍ദിച്ചത്. നാലുവര്‍ഷം മുമ്പ് നാലുലക്ഷം രൂപ സൈജുവില്‍നിന്ന് അനൂപ് വായ്പ വാങ്ങുകയും ഇതിന്‍െറ പലിശ ഉള്‍പ്പെടെ 4.3 ലക്ഷം രൂപ തിരികെ നല്‍കിയിരുന്നു. എന്നാല്‍ പലിശ ഉള്‍പ്പെടെ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടത് കൊടുക്കാതെവന്നപ്പോള്‍ പുഴവാതിലുള്ള വീട്ടില്‍ വിളിച്ചുവരുത്തി സൈജുവും സംഘവും ചേര്‍ന്ന് അനൂപിനെ മര്‍ദിച്ചതായാണ് കേസ്. സംഭവത്തിനുശേഷം ഒളിവില്‍പോയ ഇയാളെ എറണാകുളത്തുനിന്നാണ് ചങ്ങനാശേരി ഷാഡോ പൊലീസ് എ.എസ്.ഐമാരായ കെ.കെ. റെജി, പ്രദീപ് ലാല്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ബൈജു നേരത്തേ സ്പിരിറ്റുകേസിലെ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.