കുറിച്ചി: കാരുണ്യത്തിന്‍െറ കരം നീട്ടിയ ആന്‍റണി വര്‍ഗീസിന് നഷ്ടമായത് സ്വന്തം ജീവന്‍. കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിയവരെ രക്ഷിക്കാനിറങ്ങി ശ്വാസംമുട്ടി മരിച്ച നൗഷാദിനെ ഓര്‍മപ്പെടുത്തി കുറിച്ചി അപകടം. കാലായിപ്പടി നെല്ലിത്താനത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസംകിട്ടാതെ കുടുങ്ങിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനിറങ്ങിയതിനിടെയാണ് നെടുങ്ങാടപ്പള്ളി ശാന്തിപുരം ചക്കുങ്കല്‍ വീട്ടില്‍ വര്‍ഗീസിന്‍െറ മകന്‍ ആന്‍റണി വര്‍ഗീസിന്് ( ഷിബു - 44) ജീവന്‍ നഷ്ടമായത്. സ്വന്തം ജീവന്‍ പോലും വകവെക്കാതെ കിണറ്റിലിറങ്ങിയ ആന്‍റണിയുടെ മരണം നാടിനെ കണ്ണീഴിലാഴ്ത്തി. അപകടം നടന്ന കിണറിരിക്കുന്ന ഇടശ്ശേരി കെ.ടി. ചെല്ലപ്പന്‍െറ വസ്തുവിനോടുചേര്‍ന്ന്് ആന്‍റണി വാടകക്ക് താമസിച്ചുവരുകയായിരുന്നു. സ്വന്തം നാട്ടില്‍നിന്ന് ഷിബു കാലായിപ്പടിക്ക് സമീപം താമസിക്കാന്‍ എത്തിയിട്ട് 10 മാസമേ ആയിരുന്നുള്ളൂ.ടൈല്‍സ് പാകുന്ന ജോലികള്‍ ചെയ്തുവരുകയായിരുന്നു ആന്‍റണി . ഞായറാഴ്ച ഉച്ചയോടെ കിണറിനുള്ളില്‍ ഇറങ്ങിയ ഇതരസംസ്ഥാന തൊഴിലാളികള്‍ ശ്വാസംമുട്ടി കിണറിനുള്ളില്‍ വീണതറിഞ്ഞ് ഷിബു ഇരുവരെയും രക്ഷിക്കാന്‍ കിണറ്റിലേക്ക് ഇറങ്ങുകയായിരുന്നു. വാടകക്കെടുത്ത ഹോണ്ടയുടെ എന്‍ജിന്‍ കിണറ്റിലിറക്കി സ്റ്റാര്‍ട്ടാക്കിയശേഷം ആദ്യം മുസ്താറാണ് കിണറ്റില്‍ ഇറങ്ങിയത്. മുസ്താറിന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെ എന്‍ജിന്‍ വലിച്ച് കരക്കുകയറ്റി. ശ്വാസംമുട്ടലിനെ തുടര്‍ന്ന് തളര്‍ന്ന് കിണറ്റില്‍ വീണ മുസ്താറിനെ രക്ഷിക്കാന്‍ ജഹാംഗീറും ഇറങ്ങി. എന്നാല്‍ ഇയാളും ശ്വാസംകിട്ടാതെ പിടഞ്ഞതിനെ തുടര്‍ന്നാണ് ആന്‍റണി ഇറങ്ങിയത്. എന്നാല്‍ മൂവരും കിണറ്റില്‍ അകപ്പെടുകയായിരുന്നു. താഴെ ചെന്ന ആന്‍റണിക്കും ശ്വാസതടസ്സം അനുഭവപ്പെട്ടപ്പോള്‍ കയര്‍കെട്ടിയെറിഞ്ഞെങ്കിലും രക്ഷപ്പെടാനുള്ള ശ്രമം വിജയിക്കാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണപ്പെട്ട ആന്‍റണിയെക്കുറിച്ച് നാട്ടുകാര്‍ക്കെല്ലാം നല്ലതേ പറയാനുള്ളൂ. പ്രദേശത്ത് എല്ലാ കാര്യങ്ങള്‍ക്കും ചുരുങ്ങിയ സമയം കൊണ്ട് നാട്ടുകാരോടൊത്ത് പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു. വിവാഹം കഴിഞ്ഞിട്ട് അഞ്ചുവര്‍ഷം ആയെങ്കിലും കുട്ടികള്‍ ഇല്ലായിരുന്നു. ഇതിനിടെ മറ്റ് ചിലരും കിണറ്റിലിറങ്ങാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു. കിണര്‍ വൃത്തിയാക്കുന്നതിനിടെ മൂന്നുപേര്‍ മരിച്ച വിവരമറിഞ്ഞ് നൂറുകണക്കിന് നാട്ടുകാരാണ് സംഭവസ്ഥലത്തേക്ക് എത്തിയത്. ആന്‍റണിയുടെ മരണവിവരം ഇവരുടെയെല്ലാം ഉള്ളുതകര്‍ത്തു. കൊടിക്കുന്നില്‍ സുരേഷ് എം.പി, സി.എഫ്. തോമസ് എം.എല്‍.എ എന്നിവരടക്കം നിരവധി ജനപ്രതിനിധികളും സ്ഥലത്തത്തെിയിരുന്നു. ആഴമുള്ള കിണറായതിനാല്‍ വെള്ളം വേഗത്തില്‍ വറ്റിക്കുന്നതിന് കിണറ്റില്‍ ഇറക്കി പ്രവര്‍ത്തിപ്പിച്ച മോട്ടോറിന്‍െറ പുകയാണ് അപകടത്തിലെ വില്ലനെന്നാണ് പ്രാഥമിക സൂചന. കിണറിനുള്ളിലെ വാതകങ്ങള്‍ക്കൊപ്പം മോട്ടോറിലെ പുകയും ചേര്‍ന്നതോടെ ഇത് വിഷവാതകമായി മാറിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.