ബോയിസ് ക്ഷേത്രത്തിന്‍െറ ശ്രീകോവില്‍ കുത്തിത്തുറന്ന് കവര്‍ച്ച

മുണ്ടക്കയം: മുപ്പത്തിയഞ്ചാം മൈലിനു സമീപം ബോയിസ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്‍െറ ശ്രീകോവിലും അലമാരയും കുത്തിത്തുറന്നു സ്വര്‍ണവും പണവും കവര്‍ന്നു. ഇരുമ്പ് അലമാരയില്‍ സൂക്ഷിച്ച 9400രൂപയും ഏഴുഗ്രാം സ്വര്‍ണാഭരണങ്ങളുമാണ് നഷ്ടമായത്. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെ ക്ഷേത്ര ചടങ്ങുകള്‍ക്കത്തെിയ ശാന്തിയാണ് മോഷണവിവരം അറിയുന്നത്. ഉടനെ ക്ഷേത്ര ഉപദേശക സമിതിയെ വിവരമറിയിച്ചതിനെ തുടര്‍ന്നു അവര്‍ നടത്തിയ പരിശോധനയിലാണ് മോഷണം കൂടുതല്‍ വ്യക്തമായത്. പ്രധാന ശ്രികോവിലിന്‍െറ മണിച്ചിത്രത്താഴുതകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് അതില്‍ സൂക്ഷിച്ച രണ്ടര ഗ്രാമിന്‍െറ വേല്‍ (ശൂലം) കവര്‍ന്നു. കൂടാതെ ദേവീക്ഷേത്രത്തിന്‍െറ പൂട്ടു തകര്‍ത്ത് ദേവിയുടെ കഴുത്തില്‍ അണിഞ്ഞിരുന്ന നാലര ഗ്രാമിന്‍െറ താലിയും മോഷ്ടിച്ചു. ഓഫിസ് മുറിയുടെ പൂട്ടും ഇരുമ്പ് അലമാരയുടെ പൂട്ടും അതിനുള്ളിലെ ലോക്കറിന്‍െറ പൂട്ടും തകര്‍ത്താണ് പണം കവര്‍ന്നത്. ശ്രീകോവിലിനു മുന്നിലുള്ള നേര്‍ച്ചക്കുറ്റിയും തകര്‍ത്തിട്ടുണ്ട്. പാതയോരത്തു ക്ഷേത്രത്തിനു മുന്‍വശത്തായി സ്ഥാപിച്ചിരുന്ന നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് തകര്‍ക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. ഓഫിസിനോടുചേര്‍ന്ന മുറിയില്‍ സൂക്ഷിച്ച ആയുധങ്ങള്‍ ഉപയോഗിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. ഇരുമ്പ് അലവാങ്ക് കമ്പി, പിക്കാസ്, മണ്‍വെട്ടി, വെട്ടുകത്തി, മോഷ്ടാക്കള്‍ കൊണ്ടുവന്നെന്നു കരുതുന്ന ഇരുമ്പ് ലിവര്‍ എന്നിവ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെി. പെരുവന്താനം എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസത്തെി അന്വേഷണം നടത്തി. പിന്നീട് ഇടുക്കിയില്‍നിന്ന് സീറ്റി എന്ന പൊലീസ് നായ എത്തി മോഷണസ്ഥലത്തുനിന്ന് മണംപിടിച്ച് എതിര്‍വശത്തുള്ള റബര്‍ തോട്ടത്തിലൂടെ കയറി ബോയിസ് മുപ്പത്തിയഞ്ചാം മൈല്‍ റോഡിലൂടെ ക്ഷേത്രത്തിനു പിന്‍വശത്തെ തോട്ടത്തില്‍കയറി തിരിച്ചുവന്നു. ഇടുക്കിയില്‍നിന്ന് വിരലടയാള വിദഗ്ധരും സ്ഥലത്തത്തെി പരിശോധന നടത്തി. ഡോഗ്സ് സ്ക്വാഡില്‍ അജിത്ത്, സജി, പ്രദീഷ് എന്നിവരും വിരലടയാള സംഘത്തില്‍ ടെസ്റ്റര്‍ ഇന്‍സ്പെക്ടര്‍ ഹരിപ്രസാദിന്‍െറ നേതൃത്വത്തില്‍ ശിവദാസ്, വി.പി. ശശി എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഭരണസമിതി പ്രസിഡന്‍റ് വി.ജി. ഭദ്രന്‍, സെക്രട്ടറി പി.ജി. സുരേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.