ചങ്ങനാശേരി: ബുള്ളറ്റ് ക്ളബ് ജനമൈത്രി പൊലീസിന്‍െറ സഹകരണത്തോടെ ഹര്‍ത്താല്‍ ദിനത്തില്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് വാഹനം ലഭിക്കാതെ കുഴങ്ങിയ യാത്രക്കാരെ ബുള്ളറ്റ് മോട്ടോര്‍ സൈക്ക്ളിലും ആംബുലന്‍സിലും എത്തിക്കേണ്ടിടത്ത് എത്തിച്ച് നാടിന് മാതൃകയായി. ക്ളബ് പ്രസിഡന്‍റ് സ്കറിയ ആന്‍റണി വലിയപറമ്പിലിന്‍െറ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എസ്.ഐ സിബി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. നിരവധി ബുള്ളറ്റുകളുടെ സാന്നിധ്യത്തില്‍ അതിരാവിലെ മുതല്‍ ട്രെയിനില്‍ വന്നിറങ്ങിയ കുട്ടികളും സ്ത്രീകളും വൃദ്ധരും അടങ്ങിയ യാത്രക്കാരെ ബുള്ളറ്റിലും ആംബുലന്‍സിലുമായി ബസ് സ്റ്റാന്‍ഡ്, ഹോസ്പിറ്റലുകള്‍, റവന്യൂ ടവര്‍, സ്വഭവനങ്ങള്‍ തുടങ്ങി എത്തേണ്ട സ്ഥലങ്ങളില്‍ എത്തിച്ചു. അഡീഷനല്‍ എസ്.ഐ സി.ജി. ബാബുക്കുട്ടന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ടി. സജീവ്, മിനിമോള്‍ ജോസഫ്, ക്ളബ് രക്ഷാധികാരി വി.സി. വിജയന്‍, സെക്രട്ടറി ജോബിന്‍ പുതുപുരയ്ക്കല്‍, ടോമിച്ചന്‍ പുത്തന്‍പുര, ജേക്കബ് ചക്കാലമുറി, ബിനോയ് ജോസഫ്, അമല്‍ ഷെയ്ക്ക്, ജോസ്മോന്‍ ചിറയില്‍, ബിന്‍സു ജേക്കബ്, സ്വാതി കൃഷ്ണ, മഹേഷ് ലാല്‍, ഹരിപ്രസാദ്, ജോയി കൊച്ചുപുരയ്ക്കല്‍, റിന്‍സണ്‍ പി. ഡേവിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.