ജോഷി ഫിലിപ് ചുമതലയേറ്റശേഷം ചേര്‍ന്ന ആദ്യ ഡി.സി.സി യോഗത്തില്‍ ഗ്രൂപ് തിരിഞ്ഞ് തര്‍ക്കം

കോട്ടയം: ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റായി ജോഷി ഫിലിപ് ചുമതലയേറ്റശേഷം ചേര്‍ന്ന ആദ്യ ഡി.സി.സി യോഗത്തില്‍ ഗ്രൂപ് തിരിഞ്ഞ് തര്‍ക്കം. ഗ്രൂപ്പിനെ ചൊല്ലിയാണ് ഡി.സി.സി യോഗത്തില്‍ അംഗങ്ങള്‍ ചേരിതിരിഞ്ഞത്. അംഗങ്ങള്‍ സ്വയം പരിചയപ്പെടുത്തുന്നതിനിടെ നൂലില്‍ കെട്ടിയിറക്കിയതല്ളെന്ന തരത്തിലുള്ള പരാമര്‍ശം കൂടുതല്‍ ബഹളത്തിനിടയാക്കി. ഐ ഗ്രൂപ്പുകാരാണ് പ്രതിഷേധം ഉയര്‍ത്തിയത്. ആദ്യം പ്രസംഗിച്ച ഡി.സി.സി പ്രസിഡന്‍റ് ഗ്രൂപ്പിന്‍െറ ഭാഗമായി വന്നതാണെന്നും എന്നാല്‍, മറ്റുള്ളവരുടെ അവകാശം തട്ടിപ്പറിക്കില്ളെന്നും വ്യക്തമാക്കി. ഇതിനിടെ സ്വന്തം ഗ്രൂപ്പിന്‍െറ അവകാശം നേടിയെടുക്കുമെന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്രേ. ഇതിനെതിരെ ഐ ഗ്രൂപ് രംഗത്തത്തെുകയായിരുന്നു. ഡി.സി.സി പ്രസിഡന്‍റ് സംസാരിച്ചശേഷം എല്ലാരും സ്വയം പരിചയപ്പെടുത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് പരിചയപ്പെടുത്തുന്നതിടെ യുവനേതാവ് അവസാന നൂലില്‍ കെട്ടിയിറക്കിയതല്ളെന്ന പരാമര്‍ശം നടത്തി. താന്‍ കെ.എസ്.യു മുതല്‍ പ്രവര്‍ത്തിച്ചാണ് ഡി.സി.സിയിലത്തെിയതെന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്. ഇതില്‍ ഗ്രൂപ് തിരിഞ്ഞ് മുറുമുറുപ്പ് ശക്തമായി. ഇതിനുപിന്നാലെ സംസാരിച്ച കോട്ടയം നഗരത്തില്‍നിന്നുള്ള നേതാവും തങ്ങളെയും കെട്ടിയിറക്കിയതല്ളെന്ന് പറഞ്ഞു. ഇത് ഐ ഗ്രൂപ്പുകാരെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് സംസാരിച്ച ഐ ഗ്രൂപ്പുകാരനായ സണ്ണി കാഞ്ഞിരം തങ്ങള്‍ എത്തിയത് പലരും സഹായിച്ചതുകൊണ്ടാണെന്നും ഗ്രൂപ്പിന്‍െറ അടിസ്ഥാനത്തിലാണ് എത്തിയതെന്നും പറഞ്ഞു. ഇതോടെ ബഹളം മുറുകി. ഇതിനിടെ സംസാരിച്ച ജോസഫ് വാഴയ്ക്കന്‍ ഒൗദ്യോഗിക സ്ഥാനത്ത് ഇരിക്കുമ്പോള്‍ ഗ്രൂപ്പിന് വേണ്ടി വാദിക്കുന്നത് ശരിയല്ളെന്നും പറഞ്ഞു. തുടര്‍ന്ന് പ്രസിഡന്‍റ് ഇടപെടുകയും യോഗം അവസാനിക്കുകയുമായിരുന്നു. അതേസമയം, യോഗം ഉച്ചഭക്ഷണത്തിന് സമയമായപ്പോള്‍ പിരിയുകയായിരുന്നുവെന്നും തര്‍ക്കങ്ങളുണ്ടായിട്ടില്ളെന്നും നേതാക്കള്‍ അവകാശപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.