ചങ്ങനാശ്ശേരി: വിഷം ഉള്ളില്‍ചെന്ന് മരിച്ച കുറ്റ്യാടി കെ.എം.സി ആശുപത്രി എക്സ്റേ ടെക്നീഷ്യന്‍ ചങ്ങനാശ്ശേരി തൃക്കൊടിത്താനം മുക്കാഞ്ഞിരം മനോഹരന്‍െറ മകള്‍ ആതിരയുടെ വീട്ടില്‍ വനിത കമീഷന്‍ അംഗം ഡോ. ജെ. പ്രമീളാദേവി സന്ദര്‍ശനം നടത്തി. ആതിര ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തും ആശുപത്രി ജീവനക്കാരിയുമായ സെബാനയുടെ പങ്ക് അന്വേഷിക്കണമെന്ന് പ്രമീളാദേവി ആവശ്യപ്പെട്ടു. ആതിരയും സെബാനയും ചേര്‍ന്ന് ഇവര്‍ ജോലി ചെയ്തിരുന്ന ആശുപത്രി ലാബില്‍നിന്ന് ഒരാഴ്ച മുമ്പ് സയനൈഡ് ശേഖരിക്കുന്നത് ആശുപത്രിയിലെ സി.സി ടി.വി ദൃശ്യങ്ങളില്‍നിന്ന് താന്‍ കണ്ടെന്ന് ആതിരയുടെ സഹോദരി അഞ്ജലിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പ്രമീളാദേവി ഇങ്ങനെ പ്രതികരിച്ചത്. ബുധനാഴ്ച വൈകുന്നേരം പ്രമീളാദേവി ആതിരയുടെ തൃക്കൊടിത്താനത്തുള്ള മുക്കാഞ്ഞിരം വസതിയിലത്തെി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ജില്ല പഞ്ചായത്ത് അംഗവും നിയുക്ത ഡി.സി.സി പ്രസിഡന്‍റുമായ ജോഷി ഫിലിപ്പും ബുധനാഴ്ച ആതിരയുടെ വീട് സന്ദര്‍ശിച്ചു. ആതിരയുടെ മരണം സംബന്ധിച്ച് സമഗ്രഅന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനായ വടകര ക്രൈം ഡിറ്റാച്ച്മെന്‍റ് ഡിവൈ.എസ്.പി ജയ്സണ്‍ കെ. എബ്രഹാം വെള്ളിയാഴ്ച ആതിരയുടെ തൃക്കൊടിത്താനം കടമാന്‍ചിറയിലെ വീട്ടിലത്തെി സഹോദരിയില്‍നിന്ന് മൊഴിയെടുക്കും. ആതിരയുടെ മരണത്തെ തുടര്‍ന്ന് സഹോദരി അഞ്ജലി വെളിപ്പെടുത്തിയ കാര്യങ്ങള്‍ അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.