ജില്ലാതല ജനകീയ സമിതി യോഗം: ഓണം: സംയുക്ത പരിശോധന വ്യാപകമാക്കും

കോട്ടയം: ലഹരിവസ്തുക്കളുടെ നിര്‍മാണവും വിപണനവും തടയാന്‍ ഓണത്തോടനുബന്ധിച്ച് ജില്ലയില്‍ എക്സൈസ്-പൊലീസ് വകുപ്പുകളുടെ പരിശോധന വ്യാപകമാക്കാന്‍ ജില്ലാതല ജനകീയസമിതി യോഗത്തില്‍ തീരുമാനം. ബസ്സ്റ്റാന്‍ഡുകള്‍, താമസമില്ലാത്ത വീടുകള്‍, പുരയിടങ്ങള്‍, നദീതീരങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രികാല പരിശോധന കര്‍ശനമാക്കും. മഫ്തിയിലും ഉദ്യോഗസ്ഥര്‍ പരിശോധനക്കിറങ്ങും. വൈക്കം, കുറിച്ചി എന്നിവിടങ്ങളില്‍ പരിശോധനക്ക് പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും. പഞ്ചായത്ത്, മുനിസിപ്പാലിറ്റിതല ജനകീയ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ പരിപാടി സംഘടിപ്പിക്കും. കഴിഞ്ഞമാസം 191 പേര്‍ക്കെതിരെ എക്സൈസ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 4481 വാഹനങ്ങള്‍ പരിശോധിച്ചതില്‍ ഏഴെണ്ണം പിടിച്ചെടുത്തു. ലഹരി കലര്‍ത്തിയ മരുന്ന് വില്‍പന കണ്ടത്തൊന്‍ 54 മെഡിക്കല്‍ ഷോപ്പുകളിലും അരിഷ്ടാസവങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങളിലും പരിശോധിച്ചതായി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ യോഗത്തില്‍ അറിയിച്ചു. എ.ഡി.എം പി. അജന്തകുമാരി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.