എരുമേലി: എരുമേലി നിവാസികളെ അദ്ഭുതപ്പെടുത്തി ക്ഷേത്രപരിസരം ശുചീകരിച്ച് തമിഴ്നാട്ടില്‍നിന്നുള്ള തീര്‍ഥാടക സംഘം. മധുര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അയ്യപ്പസേവാ സംഘത്തില്‍പ്പെട്ട മുന്നൂറോളം പേരടങ്ങുന്ന സംഘമാണ് ചൊവ്വാഴ്ച രാവിലെ എരുമേലി ക്ഷേത്ര പരിസരങ്ങള്‍ വൃത്തിയാക്കിത്. ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന്‍െറ മുന്‍വശത്തെ കുളിക്കടവ്, നടപ്പന്തല്‍, മൈതാനം, പേട്ടതുള്ളല്‍ പാത, കൊച്ചമ്പലത്തിന്‍െറ പരിസരം എന്നിവിടങ്ങള്‍ ശുചീകരിച്ചാണ് സംഘം മടങ്ങിയത്. കുട്ടികളും പ്രായമായ സ്ത്രീകളും തീര്‍ഥാടക സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. വന്‍തോതില്‍ മാലിന്യം നിറഞ്ഞുകിടന്ന പരിസരപ്രദേശത്ത് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് സംഘം ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. ശബരിമല തീര്‍ഥാടന യാത്രയില്‍ വരുന്ന ഇടത്താവളങ്ങളിലെ ക്ഷേത്രപരിസരങ്ങള്‍ വൃത്തിയാക്കുകയാണ് സംഘത്തിന്‍െറ ലക്ഷ്യം. ഒരുമാസത്തില്‍ ഒരു ക്ഷേത്രം എന്ന തലത്തില്‍ ശുചീകരിക്കാനാണ് തീരുമാനമെന്ന് മധുര സേവാസംഘം സെക്രട്ടറി പാണ്ഡ്യരാജ് പറഞ്ഞു. മധുരയിലെ നിരവധി ക്ഷേത്രങ്ങള്‍ ഇതിനോടകം ശുചീകരിച്ചു കഴിഞ്ഞുവെന്നും ശബരിമലയിലേക്കുപോകുന്ന സംഘം രണ്ടുദിവസംകൊണ്ട് പമ്പയും സന്നിധാനവും ശുചീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പ സേവാസംഘം വൈസ് പ്രസിഡന്‍റ് എം. മനോഹരന്‍, രക്ഷാധികാരി ജയറാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.