കേസുണ്ടെങ്കില്‍ വി.എസ് പത്രിക തള്ളിക്കട്ടെ –ഉമ്മന്‍ ചാണ്ടി

കോട്ടയം: തനിക്കെതിരെ കേസുണ്ടെങ്കില്‍ തന്‍െറ നാമനിര്‍ദേശ പത്രിക തള്ളിക്കാന്‍ വി.എസ്. അച്യുതാനന്ദന് ഉമ്മന്‍ ചാണ്ടിയുടെ വെല്ലുവിളി. സത്യവാങ്മൂലത്തില്‍ തനിക്കെതിരെ ഒരു കേസുപോലും നിലവിലില്ളെന്നാണ് എഴുതിയിരിക്കുന്നത്. അതു തെറ്റാണെങ്കില്‍ തന്‍െറ പത്രിക തള്ളിക്കാനുള്ള നടപടി സ്വീകരിക്കുകയാണുവേണ്ടത്. അത് ചെയ്യാന്‍ കഴിഞ്ഞില്ളെങ്കില്‍ കേരള ജനതയോട് വി.എസ് മാപ്പുപറയണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. പള്ളിക്കത്തോട് ബ്ളോക് പഞ്ചായത്ത് ഓഫിസില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. വിമര്‍ശത്തെ താന്‍ എതിര്‍ക്കുന്നുവെന്നാണു വി.എസിന്‍െറ പരാതി. വിമര്‍ശത്തെയല്ല, നുണപറയുന്നതിനെയാണ് എതിര്‍ക്കുന്നത്. അച്യുതാനന്ദനെതിരെ ഇതിനുമുമ്പും താന്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. 1,10,000 രൂപ അച്യുതാനന്ദനു പിഴയായി കോടതി ശിക്ഷിച്ചിരുന്നുവെങ്കിലും അപ്പീല്‍ നല്‍കിയിരിക്കുകയാണ്. കേസുമായി മുന്നോട്ടുപോകും. യു.ഡി.എഫ് മന്ത്രിമാര്‍ക്കെതിരെയും തനിക്കെതിരെയും ഇല്ലാത്ത കേസുകള്‍ ഉണ്ടെന്നു വി.എസ് പറയുന്നതിനുപിന്നില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ കേസുകളെപ്പറ്റി ഞങ്ങളെക്കൊണ്ടു പറയിപ്പിക്കുന്നതിനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇടതുസ്ഥാനാര്‍ഥികളുടെ കേസുകളെപ്പറ്റി പറയാന്‍ തുടങ്ങിയാല്‍ പട്ടിക നീളുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അനാവശ്യ പ്രസംഗം വി.എസ് അവസാനിപ്പിച്ചില്ളെങ്കില്‍ ജനങ്ങള്‍ ഇടപെട്ട് നിര്‍ത്തുമെന്ന് നേരത്തേ അദ്ദേഹം പുതുപ്പള്ളിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.