കോട്ടയം: കോടതിയില്‍ തോറ്റ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം ജനങ്ങളെ കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. എന്നാല്‍, ജനങ്ങള്‍ നിങ്ങളുടെ കൈയിലാണെന്ന് വിചാരിക്കേണ്ടെന്നും നിങ്ങള്‍ പറയുന്നതുപോലെ ചെയ്യുന്നവരല്ല അവരെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം തിരുനക്കര മൈതാനിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ ഉമ്മന്‍ ചാണ്ടി നല്‍കിയ മാനനഷ്ടക്കേസ് തള്ളിയ തിരുവനന്തപുരം സെഷന്‍സ് കോടതി രാഷ്ട്രീയകാര്യത്തിന് കോടതിയെ ഇടപെടുത്താന്‍ തുനിയരുതെന്ന താക്കീതും നല്‍കി. ഇതിനുശേഷമാണ് ഉമ്മന്‍ ചാണ്ടി കലാപത്തിന് ആഹ്വാനം ചെയ്യുന്ന വിധത്തില്‍ പ്രതികരിച്ചത്. സോളാര്‍ കേസില്‍ ബംഗളൂരു കോടതി ഫെബ്രുവരിയിലും മാര്‍ച്ചിലും സമന്‍സ് അയച്ചെങ്കിലും ഉമ്മന്‍ ചാണ്ടി ഹാജരായില്ളെന്ന രേഖകള്‍ തന്‍െറ കൈവശമുണ്ട്. കേസ് നല്‍കിയ എം.കെ. കുരുവിളയാണ് തനിക്ക് വിവരങ്ങള്‍ തന്നത്. സോളാര്‍ കേസുകളിലൂടെ മൂന്നേകാല്‍ കോടി ജനങ്ങളെ നിരന്തരം അപമാനിതരാക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് ഇതിലൊന്നും ലജ്ജയില്ലാത്തതാണ് കഷ്ടം. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് ആന്ധ്രയിലും ബംഗാളിലുംനിന്ന് ഇറക്കുമതി ചെയ്ത് ഒരുകിലോ അരി 14 രൂപക്ക് നല്‍കാന്‍ കഴിഞ്ഞിരുന്നു. സ്ത്രീകളുടെ കാര്യങ്ങള്‍ കൈകാര്യംചെയ്യാന്‍ ഒരു വനിതാ മന്ത്രിയെ നിയമിക്കുമെന്ന എല്‍.ഡി.എഫിന്‍െറ പ്രകടന പത്രികയിലെ ഉറപ്പ് സ്ത്രീകളോടുള്ള ഇടതുപക്ഷത്തിന്‍െറ സമീപനമാണ് കാണിക്കുന്നത്. കശാപ്പുകാരന്‍ പ്രധാനമന്ത്രി ആയപ്പോള്‍ ജനങ്ങളെ മതത്തിന്‍െറ പേരില്‍ ഭിന്നിപ്പിച്ച് അധികാരത്തില്‍ തുടരാനാണ് ശ്രമം. ഹിന്ദുത്വത്തിന്‍െറ പേരില്‍ ജാതിവര്‍ഗീയതയിലൂടെ നേട്ടമുണ്ടാക്കാനാണ് മോദിയുടെ ലക്ഷ്യം. സംവരണം എടുത്തുകളയണമെന്നുള്ള വാദഗതിയെ എതിര്‍ത്ത് പ്രസംഗിച്ചതിന്‍െറ പേരില്‍ ജെ.എന്‍.യു വിദ്യാര്‍ഥി കനയ്യകുമാറിനെതിരെ മോദി ചുമത്തിയ രാജ്യദ്രോഹക്കുറ്റം കോടതി തള്ളിക്കളഞ്ഞു. മതേതരത്വം ഇവിടെ ഭീഷണി നേരിടുകയാണെന്നും ജനങ്ങള്‍ ഒറ്റക്കെട്ടായി ഇതിനെ തെരഞ്ഞെടുപ്പിലൂടെ ചെറുത്തുതോല്‍പ്പിക്കണമെന്നും വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. കോട്ടയം മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. റെജി സഖറിയ, പുതുപ്പള്ളി മണ്ഡലം സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് വി.എസ് എത്തിയത്. കെ.ജെ. തോമസ്, വി.എന്‍. വാസവന്‍, സി.കെ. ശശിധരന്‍, കെ.ആര്‍. അരവിന്ദാക്ഷന്‍, പി.കെ. ആനന്ദക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.