മുണ്ടക്കയം: മുണ്ടക്കയത്ത് കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. പത്തനാപുരം നെടുമ്പുകര എം.ജെ ഭവനില്‍ മണികണ്ഠന്‍ (44), പത്തനാപുരം ഓലിക്ക മേലേതില്‍ ഉദയഭവനത്തില്‍ ഉദയകുമാര്‍ (30)എന്നിവരെയാണ് രണ്ടു കേസുകളിലായി മുണ്ടക്കയം എക്സൈസ് സംഘം പിടികൂടിയത്. സംഭവം സംബന്ധിച്ച് എക്സൈസ് പറയുന്നതിങ്ങനെ: വ്യാഴാഴ്ച വൈകീട്ട് ആറോടെ മുണ്ടക്കയം ഗാലക്സി ജങ്ഷനില്‍നിന്നാണ് മണികണ്ഠന്‍ പിടിയിലാവുന്നത്. ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന 20ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. പത്തനാപുരത്തുനിന്ന് തമിഴ്നാട്ടിലെ കമ്പത്തുനിന്ന് കഞ്ചാവ് വാങ്ങാനായി പോകുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കഞ്ചാവ് വാങ്ങാനായി സൂക്ഷിച്ചിരുന്ന 22,340 രൂപയും സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഞ്ചാവ് കച്ചവടത്തിന് മുമ്പ് പുനലൂരില്‍ പിടിയിലായിട്ടുള്ള ഇയാള്‍ അബ്കാരി അടിപിടി കേസുകളില്‍ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് 15ഗ്രാം കഞ്ചാവുമായി ഉദയകുമാറിനെ മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍വെച്ച് പിടികൂടിയത്. ഇരുവരും പത്തനാപുരം മേഖലയിലെ കഞ്ചാവ് കച്ചവടക്കാരാണെന്ന് എക്സൈസ് അറിയിച്ചു. തമിഴ്്നാട് കമ്പത്തുനിന്ന് വ്യാപകമായി മുണ്ടക്കയംവഴി കഞ്ചാവുകടത്തുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇരുവരും കുടുങ്ങിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ആര്‍. രാജേഷ്, എ.ഐ. ഗ്രേഡ് മുഹമ്മദ് ഹനീഫ, പ്രവന്‍റിവ് ഓഫിസര്‍മാരായ ബെനിയാം, എ.കെ. വിജയന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ റോയ് വര്‍ഗീസ്, അരുണ്‍ കുമാര്‍, അജിമോന്‍, ഹാംലറ്റ്, രതീഷ്, ഷാനവാസ് എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.