ഫുട്സാല്‍: ആദ്യവനിതാ ടീം നാമക്കുഴിക്ക് സ്വന്തം

കോട്ടയം: ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫുട്സാല്‍ ടീം നാമക്കുഴിക്ക് സ്വന്തം. യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായ കായിക വിനോദമാണ് ഫുട്സാല്‍. മത്സരത്തിന് പ്രാപ്തരായ വനിതാ കായിക താരങ്ങളെ മേവെള്ളൂര്‍ വനിതാ ഫുട്ബാള്‍ അക്കാദമിയിലെ പരിശീലകന്‍ ജോമോനാണ് പരിശീലിപ്പിച്ചത്. ഫുട്ബാള്‍ കളിയുമായി ബന്ധപ്പെട്ട ഫുട്സാല്‍ ഇന്‍ഡോര്‍ ഗെയിമാണ്. ഒരു ടീമില്‍ അഞ്ചു കളിക്കാരാണ് ഉണ്ടാകുക. എത്ര സബ്സ്റ്റിറ്റ്യൂഷന്‍സ് വേണമെങ്കിലും ആകാം. ചെറുതും വലുതുമായ കോര്‍ട്ടിലെ കളിക്ക് ചെറിയ പന്താണ് ഉപയോഗിക്കുന്നത്. ഓഫ് സൈഡില്ളെന്നതും കാലും ¥ൈകയും ഉപയോഗിച്ച് ത്രോ എടുക്കാമെന്നതും പ്രത്യേകതയാണ്. ഒരുടീമിന് അഞ്ച് ഫൗള്‍ മാത്രമേ അനുവദിക്കൂ. യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവേളയില്‍ ‘ഫുട്സാല്‍’ കളിയെക്കുറിച്ച് മനസ്സിലാക്കിയ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണാണ് കേരളത്തിന്‍െറ ടീം പിറവിയെടുക്കാന്‍ പ്രേരണയായത്. ഇറുമ്പയം, ചന്ദ്രമല, മടത്തേടം എന്നീ പ്രദേശങ്ങളിലെ കോളനികളില്‍ താമസിക്കുന്നവരാണ് ടീമില്‍ ഇടംനേടിയിരിക്കുന്നത്. കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ മേവെള്ളൂര്‍ വനിതാ ഫുട്ബാള്‍ അക്കാദമിയിലടക്കം 27 വനിതാ താരങ്ങള്‍ക്ക് ‘ഫുട്സാല്‍’ പരിശീലനം ആരംഭിച്ചു. മേയ് അഞ്ചുവരെയുള്ള പരിശീലനത്തില്‍ 20 ദേശീയതാരങ്ങളും നാല് ഇന്‍റര്‍ യൂനിവേഴ്സിറ്റി താരങ്ങളും പങ്കെടുക്കുന്നുണ്ട്. യോഗ്യത നേടുന്നവരെ സായ് ഒരുക്കുന്ന ക്യാമ്പിലേക്ക് തെഞ്ഞെടുക്കും. പരിശീലകന്‍ ജോമോന്‍, താരങ്ങളായ ശാരിക, അക്ഷര, ശ്രീദേവി, ഹരിത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.