കാഞ്ഞിരപ്പള്ളി: പുട്ടുകുറ്റിയില്‍ രണ്ടു വയസ്സുകാരിയുടെ കൈ കുടുങ്ങി. മണിക്കൂറുകള്‍ക്കുശേഷം ഫയര്‍ഫോഴ്സ് പുട്ടുകുറ്റി മുറിച്ചുമാറ്റി കൈ പുറത്തെടുത്തു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. അയര്‍ക്കുന്നം പുതിയേടത്ത് സിമ്മിയുടെ മകള്‍ രണ്ടു വയസ്സുകാരി ഹണി സിമ്മിയുടെ കൈയാണ് പുട്ടുകുറ്റിയില്‍ കുടുങ്ങിയത്. ഹണിയും അമ്മയും സഹോദരന്‍െറ കടയനിക്കാട്ടിലെ വീട്ടില്‍ എത്തിയതായിരുന്നു. കഴുകി വെച്ചിരുന്ന പുട്ടികുറ്റിയുടെ അകത്തേക്ക് ഹണി കൈയിട്ടപ്പോള്‍ പുട്ടികുറ്റിയുടെ അടിയിലുണ്ടായിരുന്ന ചില്ലില്‍ വിരല്‍ കുടുങ്ങിയതോടെ കൈ പുറത്തേക്ക് എടുക്കാന്‍ പറ്റാതെയായി. വീട്ടുകാര്‍ ഉടന്‍ കുട്ടിയുമായി പല ആശുപത്രികളില്‍ എത്തിയെങ്കിലും കൈയില്‍നിന്ന് പുട്ടുകുറ്റി ഊരിയെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്സുമായി ബന്ധപ്പെടുന്നത്. രാവിലെ പത്തോടെ ഫയര്‍ഫോഴ്സ് ആസ്ഥാനത്ത് എത്തിച്ച കുട്ടിയുടെ കൈയില്‍നിന്ന് 15 മിനിറ്റിനുള്ളില്‍ പുട്ടുകുറ്റി മുറിച്ചു മാറ്റി. സ്റ്റേഷന്‍ ഓഫിസര്‍ ജോസഫ് തോമസ്, അസി. സ്റ്റേഷന്‍ ഓഫിസര്‍ എസ്. സോമരാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷിയേഴ്സ് എന്ന ഉപകരണം ഉപയോഗിച്ച് പുട്ടുകുറ്റി മുറിച്ചുമാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.