കോട്ടയം: ഹവാല പണമൊഴുക്കിന് തടയിടാന്‍ നിലവിലെ പരിശോധന സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ കര്‍ശന നിര്‍ദേശം. പരിശോധനക്കായി പൊലീസിനൊപ്പം ഇന്‍റലിജന്‍സ് വിഭാഗവും വ്യാഴാഴ്ച മുതല്‍ രംഗത്തിറങ്ങും. സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളിലും വിമാനത്താവളങ്ങളിലും പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് എത്തുന്ന ബസുകളടക്കം വാഹനങ്ങളിലും പരിശോധന ഊര്‍ജിതമാക്കാനും സംശയമുള്ളവരെ നിരീക്ഷിക്കാനും ആഭ്യന്തര വകുപ്പ് പൊലീസിന് നിര്‍ദേശം നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഇപ്പോള്‍ നടത്തുന്ന പരിശോധനക്ക് പുറമെയാണ് പൊലീസിന്‍െറ പ്രത്യേക പരിശോധന. എല്ലാ ജില്ലകളിലും വാഹന പരിശോധനയും മുമ്പ് ഹവാല ഇടപാടില്‍ പിടിക്കപ്പെട്ടവരെ നിരീക്ഷിക്കാനും ജില്ലാ പൊലീസ് മേധാവികള്‍ക്കും പ്രത്യേക നിര്‍ദേശമാണ് ആഭ്യന്തര വകുപ്പ് നല്‍കിയത്. ജില്ലാതലത്തില്‍ ഡിവൈ.എസ്പിമാരുടെ നേതൃത്വത്തിലാകും പരിശോധന. അതിനിടെ ഹവാല റാക്കറ്റിനെക്കുറിച്ചുള്ള വിശദവിവരങ്ങളും പൊലീസ് രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച് പൊലീസിന് കൈമാറി. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ ഹവാല പണം എത്തുന്നതെന്നാണ് പൊലീസിന്‍െറയും ആദായ നികുതി വകുപ്പിന്‍െറയും കണ്ടത്തെല്‍. തെരഞ്ഞെടുപ്പ് വേളകളിലും അല്ലാത്തപ്പോഴും ഇത്തരത്തില്‍ കോടികള്‍ കേരളത്തിലേക്ക് ഒഴുകാറുണ്ട്. ചില സംഘടനകള്‍ക്കും ആതുരസ്ഥാപനങ്ങള്‍ക്കും മതസംഘടനകള്‍ക്കും ഇത്തരത്തില്‍ കോടികള്‍ എത്തുന്നുണ്ടെന്ന വിവരവും ഇന്‍റലിജന്‍സ് മറച്ചുവെക്കുന്നില്ല. മുമ്പ് ഇത്തരം ചില സ്ഥാപനങ്ങളുടെ പേര് വിവരങ്ങളും ആദായനികുതി വകുപ്പും പൊലീസ് ഇന്‍റലിജന്‍സും പുറത്തുവിട്ടിരുന്നു. എന്നാല്‍, നടപടികളൊന്നും എടുക്കുകയോ തുടരന്വേഷണം ഉണ്ടാകുകയോ ചെയ്തില്ല. ഉന്നതതല ഇടപെടല്‍ അന്ന് ഏറെ വിവാദത്തിനും വഴിയൊരുക്കിയിരുന്നു. 365 കോടിയോളം രൂപയാണ് അന്ന് പിടിക്കപ്പെട്ടത്. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചായിരുന്നു ഹവാല റാക്കറ്റിന്‍െറ അന്നത്തെ പ്രവര്‍ത്തനം. അന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരൊക്കെ കേസില്‍നിന്ന് ഒഴിവാക്കപ്പെട്ടു. നിലവില്‍ മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, കാസര്‍കോട് ജില്ലകളിലാണ് ഹവാല റാക്കറ്റിന്‍െറ പ്രവര്‍ത്തനമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ റിപ്പോര്‍ട്ട്. വ്യാഴാഴ്ച മുതല്‍ 24 മണിക്കൂറും നീളുന്ന പരിശോധനക്കാണ് ഇന്‍റലിജന്‍സിന്‍െറ നിര്‍ദേശം. ഒപ്പം വ്യാജമദ്യ, കഞ്ചാവ്, മയക്കുമരുന്ന്, സ്പിരിറ്റ് കടത്തും കണ്ടത്തൊനും നിര്‍ദേശമുണ്ട്. പൊലീസ്-എക്സ്സൈസ് സംയുക്ത വേട്ടക്കാണ് നിര്‍ദേശം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം 18 കോടിയോളം രൂപയുടെ ഹവാല പണമാണ് പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.