കാഞ്ഞിരപ്പള്ളി: വിധിയോടു പൊരുതി ശാലു ചന്ദ്രന്‍ നേടിയ വിജയത്തില്‍ അസീസി അന്ധവിദ്യാലയത്തില്‍ ആഹ്ളാദം. ജനനം മുതല്‍ കാഴ്ച അന്യമായ ശാലു ചന്ദ്രന്‍ അകക്കണ്ണിന്‍െറ വെളിച്ചത്തില്‍ അക്ഷരങ്ങള്‍ തൊട്ടറിഞ്ഞാണ് എസ്.എസ്.എല്‍സി പരീക്ഷയെഴുതി വിജയം നേടിയത്. ഈരാറ്റുപേട്ടക്കു സമീപം പനക്കപ്പാലത്ത് ചേലക്കാട്ട് ചന്ദ്രന്‍- ഗീത ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ശാലു. കാളകെട്ടി അസീസി അന്ധവിദ്യാലയത്തില്‍ ഒന്നു മുതല്‍ ഏഴുവരെ പഠിച്ച ശാലു എട്ടാം ക്ളാസ് മുതല്‍ കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹൈസ്കൂളില്‍ പഠിച്ചാണ് എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. പഠനം ഹൈസ്കൂളിലേക്ക് മാറിയെങ്കിലും അസീസി അന്ധവിദ്യാലയത്തില്‍ സന്യാസിനികളാണ് ശാലുവിന് പഠനത്തിനടക്കം എല്ലാ കാര്യങ്ങള്‍ക്കും തുണയായിരുന്നത്. രണ്ടാഴ്ചയിലൊരിക്കല്‍ വീട്ടില്‍ പോയി കുടുംബാഗങ്ങളുമായി അവധി ദിവസങ്ങള്‍ പങ്കുവെക്കുന്നതൊഴിച്ചാല്‍ സന്യസിനിമാരാണ് എപ്പോഴും ശാലുവിന്‍െറ രക്ഷിതാക്കളും കളിക്കൂട്ടുകാരും. പഠനത്തില്‍ മികവു പുലര്‍ത്തുന്ന ശാലു ലളിതഗാന മത്സരത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. കന്യാസ്ത്രീകളുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന അസീസി അന്ധവിദ്യാലയത്തില്‍ ഒന്നാം ക്ളാസുമുതല്‍ ഏഴാം ക്ളാസുവരെയുള്ള ക്ളാസുകളില്‍ 38 പേരും ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒമ്പതു പേരും അന്തേവാസികളായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.