അനുവാദമില്ലാതെ പരസ്യം നല്‍കുന്നത് ചട്ടലംഘനം

കോട്ടയം: മുന്‍കൂര്‍ അനുവാദം വാങ്ങാതെ പരസ്യം നല്‍കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാകും. സ്ഥാനാര്‍ഥിക്കോ രാഷ്ട്രീയ കക്ഷിക്കോവേണ്ടി പ്രാദേശികമായി മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മീഡിയ മോണിറ്ററിങ് കമ്മിറ്റിയില്‍നിന്നാണ് അനുവാദം വാങ്ങേണ്ടത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ ഭണ്ഡാരി സ്വാഗത് അറിയിച്ചു. ഇതിനുള്ളഅപേക്ഷ കലക്ടര്‍ക്ക് എം.സി.എം.സി മുഖേന നല്‍കേണ്ടതാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം പരസ്യത്തിന്‍െറ ഉള്ളടക്കവും ഉണ്ടായിരിക്കണം. ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളുടെ ഉള്ളടക്കത്തിന്‍െറ രണ്ട് കോപ്പി സീഡി, ഡീവിഡിയായോ ആണ് നല്‍കേണ്ടത്. പരസ്യത്തിന്‍െറ നിര്‍മാണച്ചെലവ്, പരസ്യനിരക്ക് തുടങ്ങിയവയും അപേക്ഷയിലുണ്ടായിരിക്കണം. ഈ രീതിയില്‍ നല്‍കുന്ന അപേക്ഷ ലഭിച്ചാല്‍ എം.സി.എം.സി യോഗം ചേര്‍ന്ന് പരിശോധിച്ച് രണ്ടുദിവസത്തിനകം തീര്‍പ്പാക്കാനാണ് കമീഷന്‍െറ നിര്‍ദേശം. പരസ്യം സംബന്ധിച്ച വിവരം ബന്ധപ്പെട്ട വരണാധികാരിയെയും ചെലവ് നിരീക്ഷകനെയും അറിയിക്കും. സ്ഥാനാര്‍ഥികളുടെ പ്രചാരണച്ചെലവില്‍ തുക ഉള്‍പ്പെടുത്തുന്നതിനുവേണ്ടിയാണിത്. പ്രീ സര്‍ട്ടിഫിക്കേഷന് വിധേയമാകാതെ രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും സോഷ്യല്‍മീഡിയ ഉള്‍പ്പെടെയുള്ള മാധ്യങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങളും മൊബൈല്‍ ഫോണില്‍ എസ്.എം.എസുകളും നല്‍കുന്നില്ളെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ഓരോ സ്ഥാനാര്‍ഥിയും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ പറ്റിയുള്ള വിവരങ്ങളും നല്‍കണം. പരസ്യങ്ങള്‍ കൂടാതെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ള പണം നല്‍കിയ വാര്‍ത്തകള്‍ കണ്ടത്തൊനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ കണ്ടെ ത്തിയാല്‍ അംഗീകൃത പരസ്യനിരക്ക് അനുസരിച്ച് തുക കണക്കാക്കി സ്ഥാനാര്‍ഥിയുടെ പ്രചാരണ ചെലവില്‍ ഉള്‍പ്പെടുത്തും. മാധ്യമങ്ങളിലൂടെയുള്ള ഇത്തരം പ്രചാരണം സംബന്ധിച്ച പരാതികളും സമിതി പരിശോധിക്കും. ഇതിനായി കലക്ടറേറ്റില്‍ പ്രത്യേക മാധ്യമ നിരീക്ഷ സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.