ചങ്ങനാശേരി: മധ്യകേരളത്തിലെ പ്രശസ്തമായ ഇത്തിത്താനം മഹാഗജമേള ഇളങ്കാവ് ദേവീക്ഷേത്ര നടയില്‍ നടന്നു. ഗജമേളയില്‍ ഉയരത്തില്‍ ഒന്നാമതത്തെിയ ഗജശ്രേഷ്ഠന്‍ പുതുപ്പള്ളി കേശവന്‍ കാഴ്ചശ്രീബലിയില്‍ ഇളങ്കാവിലമ്മയുടെ പൊന്‍തിടമ്പേറ്റി. പാമ്പാടി രാജന്‍ വലത്തേക്കൂട്ടായും ഊട്ടോളി അനന്തപത്മനാഭന്‍ ഇടത്തേക്കൂട്ടായും പുതുപ്പള്ളി കേശവന് അകമ്പടി സേവിച്ചു. ഉയരംകൊണ്ടും ലക്ഷണംകൊണ്ടും ശ്രദ്ധേയരായ 15 ആനകളാണ് മേളയില്‍ അണിനിരന്നത്. കേരളത്തിന്‍െറ ഗജരാജനായ പാമ്പാടി രാജന്‍ മുതല്‍ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകള്‍വരെ സംഗമത്തിനത്തെിയിരുന്നു. വെള്ളിയാഴ്ച രാവിലെ മുതല്‍ കാവടി സംഘങ്ങളുടെ നേതൃത്വത്തില്‍ നടന്ന കാവടിഘോഷയാത്രകള്‍ ഇത്തിത്താനത്തെ ഗ്രാമവീഥികളെ ആവേശത്തിലാഴ്ത്തി. ഇളങ്കാവ് മഹാദേവി കാവടിസംഘം, അമ്പലക്കോടി യുവജനസമാജം, ചാലച്ചിറ ശ്രീകൃഷ്ണസേവാസമിതി, പൊന്‍പുഴ യുവജനസമാജം, കുരട്ടിമല ഹൈന്ദവ സേവാസമിതി, പാപ്പാഞ്ചിറ യുവജനസിമിതി, മുട്ടുചിറ ദേവിവിലാസം ഭജനസമിതി, മലകുന്നം അയ്യപ്പസേവാ സമിതി, ചെമ്പുചിറ യുവജനസമാജം, ചിറവമുട്ടം ശ്രീദേവി യുവജനസമാജം എന്നിവയുടെ നേതൃത്വത്തിലാണ് കാവടി കുംഭകുട ഘോഷയാത്രകള്‍ നടന്നത്. കുംഭകുട ഘോഷയാത്രകള്‍ക്ക് അകമ്പടിയായാണ് ഗജവീരന്മാര്‍ ക്ഷേത്രത്തില്‍ എത്തിയത്. ഇത്തവണ ഗജരാജ സംഗമത്തില്‍ 15 ഗജവീരന്മാരാണ് പങ്കെടുത്തത്. ഇത്തിത്താനം ഇളങ്കാവില്‍ വിഷ്ണു നാരായണന്‍, പാമ്പാടി രാജന്‍, പുതുപ്പള്ളി കേശവന്‍, ചൈത്രം അച്ചു, ഉട്ടോളി അനന്തപത്മനാഭന്‍, കിരണ്‍ ഗണപതി, വേണാട്ടുമറ്റം ഗണേശന്‍, വേമ്പനാട് അര്‍ജുന്‍, തടത്താവിള രാജശേഖരന്‍, ഗുരുവായൂര്‍ ദേവസ്വം ദാമോദര്‍ദാസ്, എറണാകുളം ശിവകുമാര്‍, കോഴഞ്ചേരി അയ്യപ്പന്‍, കുളമാക്കില്‍ പാര്‍ഥസാരഥി, പുതുപ്പള്ളി സാധു തുടങ്ങിയ കരിവീരന്മാരാണ് ഇത്തവണ ഗജരാജസംഗമത്തിനത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.