കോട്ടയം: മിനിയേച്ചര്‍ ചിത്രങ്ങളുടെ വ്യത്യസ്തമായ കാഴ്ചയൊരുക്കി രാജ്യാന്തര മിനിയേച്ചര്‍ ചിത്രകലാ പ്രദര്‍ശനം ആരംഭിച്ചു. കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തൃശൂരില്‍ നടന്നുവരുന്ന രാജ്യാന്തര മിനിയേച്ചര്‍ പെയിന്‍േറഴ്സ് ക്യാമ്പിന്‍െറ ഭാഗമായാണ് പ്രദര്‍ശനം. ലളിതകലാ അക്കാദമിയുടെ ചിത്രശാല ആര്‍ട്ട് ഗാലറിയിലാണ് പ്രദര്‍ശനം നടക്കുന്നത്. ഇന്ത്യയിലെ വിവിധ മിനിയേച്ചര്‍ ചിത്രകലാ രൂപങ്ങള്‍ക്കുപുറമെ വിദേശ രാജ്യങ്ങളിലെ മിനിയേച്ചര്‍ ചിത്രങ്ങളും ഈ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 53 വ്യത്യസ്ത ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മിനിയേച്ചര്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന നാല്‍പത് കലാകാരന്മാര്‍ വിവിധ കാലങ്ങളിലായി രചിച്ച സര്‍ഗസൃഷ്ടികളാണ് നവീനമായ കാഴ്ചയൊരുക്കുന്നത്. കാംഗ്ര, പഹാടി, ഗരുഡാദ്രി, പട്ട, മുഗള്‍, ജയ്പൂര്‍, തഞ്ചാവൂര്‍, മൈസൂര്‍, ചെറിയല്‍, ചിത്രകഥി, ബംഗാളി പടചിത്രം, കുറുമ്പ, കാലഗ്രാഫി, താളിയോല ചിത്രം എന്നീ ശൈലിയിലുള്ള ചിത്രങ്ങള്‍ അടുത്തറിയാന്‍ കഴിയുന്നു. വിദേശ ചിത്രകാരികളായ മന്വേല ലബീക, ഫ്രാന്‍സീന റവാന, ബംഗാള്‍ ചിത്രകാരിയായ മണിമാല എന്നിവര്‍ ചേര്‍ന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ പ്രഫ. കാട്ടൂര്‍ നാരായണപിള്ള, സെക്രട്ടറി വൈക്കം എം.കെ. ഷിബു, സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പി.വി. കൃഷ്ണന്‍ നായര്‍, കലാചരിത്രകാരന്‍ വിജയകുമാര്‍ മേനോന്‍, കെ.യു. കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു. മിനിയേച്ചര്‍ ചിത്രങ്ങളെ സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിന്‍െറ ഉദ്ഘാടനം സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പി.വി. കൃഷ്ണന്‍ നായര്‍ നിര്‍വഹിച്ചു. വൈകീട്ട് ബംഗാള്‍ ചിത്രകാരി മണിമാല ചിത്രഹാര്‍ അവതരിപ്പിച്ച സംഗീത പരിപാടിയും നടന്നു. ശനിയാഴ്ച രാവിലെ 11ന് അക്കാദമി അങ്കണത്തില്‍ സെമിനാറും ചിത്രപ്രദര്‍ശനവും നടക്കും. വൈകീട്ട് ആറിന് ക്യാമ്പ് അംഗങ്ങളുടെ കലാപരിപാടികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.