കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് സൗകര്യം കുറഞ്ഞ ഏഴു പോളിങ് ബൂത്തുകള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതായി കലക്ടര്‍ ഭണ്ഡാരി സ്വാഗത് അറിയിച്ചു. കടുത്തുരുത്തി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, നിയോജക മണ്ഡലങ്ങളില്‍ ഓരോ പോളിങ് സ്റ്റേഷന്‍ വീതവും പാലാ, പൂഞ്ഞാര്‍ രണ്ടു പോളിങ് സ്റ്റേഷനുകള്‍ക്കുമാണ് മാറ്റം. പാലാ, കടനാട് വില്ളേജില്‍ നീലൂര്‍ സെന്‍റ് ജോസഫ് യു.പി.എസ് ബില്‍ഡിങ്ങിലെ 32ാം നമ്പര്‍ ബൂത്ത് സെന്‍റ് ജോസഫ് ഇംഗ്ളീഷ് മീഡിയം സ്കൂളിന്‍െറ കിഴക്ക് ഭാഗത്തേക്കും സെന്‍റ് ജോസഫ് യു.പി.എസ് ബില്‍ഡിങ്ങിലെ 33ാം നമ്പര്‍ ബൂത്ത് സെന്‍റ് ജോസഫ് ഇംഗ്ളീഷ് മീഡിയം സ്കൂളിന്‍െറ പടിഞ്ഞാറ് ഭാഗത്തേക്കും മാറ്റി. കടുത്തുരുത്തിയിലെ വെമ്പള്ളി വില്ളേജിലെ 143ാം നമ്പര്‍ ബൂത്ത് വെമ്പള്ളി ഗവ. യു.പി സ്കൂള്‍ കെട്ടിടത്തിലും ഉഴവൂര്‍ വില്ളേജിലെ 35ാം നമ്പര്‍ ബൂത്ത് ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍ എല്‍.പി സ്കൂള്‍ കെട്ടിടത്തിന്‍െറ പടിഞ്ഞാറെ ഭാഗത്തുമാണ് പ്രവര്‍ത്തിക്കുക. ചങ്ങനാശേരി കുറിച്ചി വില്ളേജിലെ 14ാം നമ്പര്‍ ബൂത്ത് കുറിച്ചി പഞ്ചായത്ത് ഓഫിസിലുമാണ് പ്രവര്‍ത്തിക്കുക. കാഞ്ഞിരപ്പള്ളി കങ്ങഴ വില്ളേജിലെ ബസേലിയസ് ഇംഗ്ളീഷ് സ്കൂളിലെ 105ാം നമ്പര്‍ ബൂത്ത് ഈ സ്കൂളിന്‍െറ താഴയും പ്രവര്‍ത്തിക്കും. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ എരുമേലി തെക്ക് വില്ളേജില്‍ കണമല സാന്തോം ഹൈസ്കൂളിലെ 156ാം നമ്പര്‍ ബൂത്ത് സെന്‍റ് തോമസ് യു.പി.എസിലേക്കും ഇടകടത്തി ടി.കെ.എം യു.പി.എസിലെ 157ാം നമ്പര്‍ ബൂത്ത് ഇടകടത്തി ടി.കെ.എം യു.പി.എസിലെ തെക്ക് ഭാഗത്തെ കെട്ടിടത്തിലേക്കും മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.