പാലാ: ഇടതു മുന്നണി സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പഴയകാല സഹപാഠികളുടെ കൂട്ടായ്മ രംഗത്ത്. പാലാ സെന്‍റ് തോമസ് ഹൈസ്കൂളിലെ 1971ലെ 10ാം ക്ളാസ് വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് തങ്ങളുടെ സഹപാഠി മാണി സി. കാപ്പന്‍െറ വിജയത്തിനായി രംഗത്തിറങ്ങിയത്. സഹപാഠിക്കുവേണ്ടി ബന്ധുക്കളോടും സുഹൃത്തുക്കളോടും ഇവര്‍ വോട്ടു തേടും. ഈ കൂട്ടായ്മക്ക് 30 വര്‍ഷത്തെ പഴക്കമുണ്ട്. മാണി സി. കാപ്പനും സഹപാഠികളായ 35 പേരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടുന്നതാണ് കൂട്ടായ്മ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂട്ടായ്മ പ്രവിത്താനത്ത് പുതിയിടം ജയിംസ് മാത്യുവിന്‍െറ വസതിയില്‍ യോഗം ചേര്‍ന്നു. സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍, അലക്സ് മേനാംപറമ്പില്‍, ജോയി മൂക്കന്‍തോട്ടം, ഇഗ്നേഷ്യസ് കോര, ജോര്‍ജുകുട്ടി വെട്ടിക്കുഴിച്ചാലില്‍, വി.ജെ. പീറ്റര്‍ അഞ്ചേരി, വിശ്വനാഥന്‍, പ്രഫ. പി.ജെ. തോമസ്, ജോസഫ് മാത്യു തറപ്പേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.