മുല്ലപ്പെരിയാര്‍ @ 110; കനാലില്‍ ഒഴുകാനും വെള്ളമില്ല

കുമളി: കടുത്ത വേനലില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 110 അടിയായി കുറഞ്ഞു. ഡിസംബര്‍ ഏഴിന് 142 അടിയായിരുന്ന ജലനിരപ്പാണ് 32 അടി കുറഞ്ഞത്. അണക്കെട്ടില്‍ 1022 ദശലക്ഷം ഘനയടി ജലം മാത്രമാണ് ഇപ്പോള്‍ സംഭരിക്കപ്പെട്ടിട്ടുള്ളത്. അണക്കെട്ടില്‍നിന്ന് സെക്കന്‍ഡില്‍ 100 ഘനയടി ജലം തമിഴ്നാട്ടിലേക്ക് ഒഴുകുന്നുണ്ട്. വൈദ്യുതി ഉല്‍പാദനം നേരത്തേ നിര്‍ത്തിവെച്ചതിനാല്‍ ഇപ്പോള്‍ കൊണ്ടുപോകുന്ന ജലം കുടിവെള്ള-കാര്‍ഷിക ആവശ്യങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്. ജലം ഇല്ലാതായതും കടുത്ത വേനല്‍ച്ചൂടും കാരണം മുല്ലപ്പെരിയാര്‍ ജലം ഒഴുക്കുന്ന തമിഴ്നാട്ടിലെ വിശാലമായ 18ാം കനാല്‍ വറ്റിവരണ്ട നിലയിലാണ്. അണക്കെട്ടില്‍നിന്ന് ഇനി കഷ്ടിച്ച് ആറടി ജലം മാത്രമാണ് തമിഴ്നാട്ടിലേക്ക് ഒഴുക്കാനാവുക. മുല്ലപ്പെരിയാര്‍ ജലം തമിഴ്നാട്ടിലേക്ക് തുറന്നുവിടുന്ന തേക്കടിയിലെ കനാലിന്‍െറ അടിത്തട്ട് 104 അടിയിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. ഇതുമൂലം 104 അടിക്ക് താഴേക്ക് ജലനിരപ്പ് താഴ്ന്നാല്‍ സ്വാഭാവികമായി തന്നെ തമിഴ്നാട്ടിലേക്കുള്ള ജലം ഒഴുക്ക് നിലക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.