പൊലീസ് ജീപ്പിന്‍െറ ടയറിന്‍െറ കാറ്റഴിച്ചുവിട്ട യുവാവ് പിടിയില്‍

കോട്ടയം: മദ്യലഹരിയില്‍ പൊലീസ് ജീപ്പിന്‍െറ ടയറിന്‍െറ കാറ്റഴിച്ചുവിട്ട യുവാവ് പിടിയില്‍. ചീപ്പുങ്കല്‍ വരമ്പിനകം ലളിതാലയം അനന്ദു ഷാജിയാണ്(പാപ്പൂട്ടി -21) അറസ്റ്റിലായത്. കഴിഞ്ഞ ഒമ്പതിന് വരമ്പിനകം അമ്പലത്തിലെ മീനഭരണി ഉത്സവത്തിനിടെയാണ് സംഭവം. ഉത്സവത്തോടനുബന്ധിച്ച് രാത്രിയില്‍ നടന്ന നാടന്‍പാട്ടിന് അഡീഷനല്‍ എസ്.ഐ കെ.എം. ജോയിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. പുലര്‍ച്ചെ രണ്ടരയോടെ സംഘം സ്ഥലത്തുനിന്ന് മടങ്ങാന്‍ തുടങ്ങവെ പ്രതി കമ്പി ഉപയോഗിച്ച് പൊലീസ് ജീപ്പിന്‍െറ ടയറിന്‍െറ കാറ്റഴിച്ചുവിട്ടു. സംഭവം കണ്ട് പൊലീസ് ഓടിയത്തെിയെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. പിന്നീട് നാട്ടുകാരില്‍ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ ഇയാള്‍ പിടിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.