കോട്ടയം: താളപ്പിഴയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍. ജനങ്ങള്‍ ദുരിതത്തിലായി. കോട്ടയം നഗരസഭയിലെ വിവിധ വാര്‍ഡുകളിലെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയ കാര്‍ഡ് പുതുക്കലിന് എത്തിയവരാണ് വലഞ്ഞത്. നാട്ടകം ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കുമാരനല്ലൂര്‍ കമ്യൂണിറ്റി ഹാള്‍, മൂലേടം അമൃത സ്കൂള്‍ എന്നിവിടങ്ങളില്‍ ആളുകളുടെ ബഹളവും വാക്കേറ്റവും നേരിയ സംഘര്‍ഷത്തിന് വഴിയൊരുക്കി. പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. കുമാരനല്ലൂര്‍ കമ്യൂണിറ്റി ഹാളില്‍ കാര്‍ഡ് പുതുക്കാന്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ നീണ്ട ക്യൂവായിരുന്നു. പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ കേന്ദ്രത്തിലേക്ക് ഒഴുകിയത്തെിയതോടെ സ്ഥിതി നിയന്ത്രാണാധീതമായി. ഇതോടെ, അധികൃതര്‍ ടോക്കണ്‍ നല്‍കി മടക്കിയയച്ചവര്‍ വീണ്ടും തിരിച്ചത്തെിയപ്പോഴും ക്യൂവിന് അയവില്ലായിരുന്നു. കാര്‍ഡ് പുതുക്കലിനായി കുടുംബനാഥന്‍െറ വിരലടയാളവും അംഗങ്ങളുടെ ഫോട്ടോയും എടുക്കുന്നതിന് ഏറെസമയവും ചെലവഴിക്കേണ്ടി വന്നതിനാല്‍ നേരത്തെയത്തെിവര്‍പോലും പിന്നിലായി. ഇത് ചോദ്യംചെയ്ത് ക്യൂവില്‍നിന്നവര്‍ രംഗത്തത്തെിയതാണ് വാക്കേറ്റത്തിനും സംഘര്‍ഷത്തിനും ഇടയാക്കിയത്. തുടര്‍ന്ന് ഗാന്ധിഗനര്‍ പൊലീസ് സ്ഥലത്തത്തെിയാണ് പ്രശ്നം പരിഹരിച്ചത്. നാട്ടകം ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും മൂലേടം അമൃത സ്കൂളിലും ഫോട്ടോയെടുത്ത പലരുടെയും ജനനത്തീയതിയും പേരും മാറിപ്പോയത് സംഘര്‍ഷത്തിന് ഇടയാക്കി. വൈകീട്ട് ചിലയിടങ്ങളില്‍ വൈദ്യുതി പണിമുടക്കിയതും പ്രശ്നമായി. ചിലകേന്ദ്രങ്ങളില്‍ പ്രിന്‍ററും യന്ത്രവും തകരാറിലായത് ജോലിപോലും ഉപേക്ഷിച്ച് പുതുക്കാനത്തെിയവരെ ചൊടിപ്പിച്ചു. ഒരുകാര്‍ഡ് പുതുക്കുന്നതിന് 15 മിനിറ്റിലേറെ സമയമെടുക്കുന്ന നടപടിക്രമത്തിന് ആവശ്യത്തിന് ഉദ്യോസ്ഥരും പലയിടത്തും ഇല്ലായിരുന്നു. കാരാപ്പുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കാര്‍ഡ് പുതുക്കാന്‍ ഉപഭോക്താക്കള്‍ രാവിലെ ഒമ്പതിന് എത്തിയെങ്കിലും ഉദ്യോസ്ഥര്‍ മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് എത്തിയത്. വിവിധ വാര്‍ഡുകളില്‍പ്പെട്ട ഉപഭോക്താക്കള്‍ക്ക് ടോക്കണ്‍ നല്‍കിയിട്ടും മണിക്കൂറുകള്‍ എടുത്താണ് പലരും നടപടിക്രമം പൂര്‍ത്തിയാക്കുന്ന മുറിയിലത്തെിയത്. കനത്തചൂടിനെ അവഗണിച്ച് എത്തിയ പ്രായമായവരാണ് ഏറെ വലഞ്ഞത്. ഭക്ഷണം പോലും കഴിക്കാതെ ക്യൂവില്‍ നിലയുറപ്പിച്ചവര്‍ കുടിവെള്ളംപോലും കിട്ടാതെ വലഞ്ഞു. ടോക്കണ്‍ നല്‍കിയ 500ഓളം പേരില്‍ പകുതിപോലും പൂര്‍ത്തിയാക്കാതെയാണ് ചൊവ്വാഴ്ചത്തെ പുതുക്കല്‍ വിതരണം അവസാനിച്ചത്. കൂടുതല്‍ ആളുകള്‍ കാര്‍ഡ് പുതുക്കാന്‍ എത്തിയതാണ് താളപ്പിഴക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് കോട്ടയം നെഹ്റു സ്റ്റേഡിയം, വേളൂര്‍ കല്ലുപുരയ്ക്കല്‍ സ്കൂള്‍, കാരാപ്പുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മുട്ടമ്പലം ഗവ. യു.പി സ്കൂള്‍, ചിങ്ങവനം ഗവ. യു.പി സ്കൂള്‍, മറിയപ്പള്ളി ഗവ. യു.പി സ്കൂള്‍, മൂലേടം അമൃത ഹൈസ്കൂള്‍, കുമാരനല്ലൂര്‍ കമ്യൂണിറ്റി ഹാള്‍, നട്ടാശേരി പൂത്തേട്ട് ഗവ. യു.പി സ്കൂള്‍, പാറമ്പുഴ ഹോളി ഫാമിലി സ്കൂള്‍ എന്നീ സെന്‍ററുകളാണ് ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.