കോട്ടയം: മാധ്യമ ജീവനക്കാരുടെ വേതന വ്യവസ്ഥ തീരുമാനിക്കുന്ന വേജ്ബോര്‍ഡ് അട്ടിമറിക്കാനുള്ള നീക്കം മുഴുവന്‍ തൊഴിലാളി സംഘടനകളെയും അണിനിരത്തി എതിര്‍ക്കുമെന്ന് സി.ഐ.ടി.യു ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗം വി.എന്‍. വാസവന്‍. വേജ്ബോര്‍ഡ് ഇനി ഉണ്ടാകാന്‍ പാടില്ളെന്ന ഐ.എന്‍.എസ് നിലപാടിനെതിരെ കേരള പത്രപ്രവര്‍ത്തക യൂനിയനും കേരള നോണ്‍ ജേണലിസ്റ്റ് യൂനിയനും സംയുക്തമായി നടത്തിയ വേജ് ബോര്‍ഡ് സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേജ് ബോര്‍ഡ് ശിപാര്‍ശകളുടെ പേരിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാന്യമായ വേതനം ലഭിച്ചുതുടങ്ങിയത്. ഇത് നല്‍കാന്‍ കഴിയില്ളെന്ന ഐ.എന്‍.എസ് നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. ജോലിക്ക് മാന്യമായ കൂലി നല്‍കാന്‍ തയാറാകാത്ത മാനേജ്മെന്‍റുകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വേജ് ബോര്‍ഡ് നടപ്പാക്കാന്‍ മടി കാണിക്കുന്ന മാനേജ്മെന്‍റുകളുമായി രാഷ്ട്രീയ നേതൃത്വങ്ങള്‍ തുടരുന്ന സഹകരണ സമീപനം ഉപേക്ഷിക്കണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. എം.എസ്. കരുണാകരന്‍ പറഞ്ഞു. കെ.യു.ഡബ്ള്യു.ജെ ജില്ലാ പ്രസിഡന്‍റ് എസ്. മനോജ് അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്‍റ് ഫിലിപ്പ് ജോസഫ്, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി. ബിനു, കെ.യു.ഡബ്ള്യു.ജെ സംസ്ഥാന സെക്രട്ടറി കെ.ഡി. ഹരികുമാര്‍, അനിയന്‍ മാത്യു, കെ.യു.ഡബ്ള്യു.ജെ-കെ.എന്‍.ഇ.എഫ് നേതാക്കളായ ബി. ജ്യോതി കുമാര്‍, ജയിംസ് കുട്ടി ജേക്കബ്, ഐസണ്‍ തോമസ്, കോര സി. കുന്നുംപുറം എന്നിവര്‍ സംസാരിച്ചു. കെ.യു.ഡബ്ള്യു.ജെ ജില്ലാ സെക്രട്ടറി ഷാലു മാത്യു സ്വാഗതവും ജോയന്‍റ് സെക്രട്ടറി സോമി സേവ്യര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.