മലയാള ഭാഷ ആഗോളതലത്തില്‍ ശ്രദ്ധേയമാകുന്നു –മന്ത്രി കെ.സി. ജോസഫ്

ചങ്ങനാശേരി: മലയാളഭാഷ ആഗോളതലത്തില്‍ ശ്രദ്ധേയമായ ഭാഷയായി മാറിയെന്ന് സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്. ആനുകാലിക കേരളത്തില്‍ ഭാഷാ ഗവേഷണരംഗത്തുണ്ടായ വലിയ പരിണാമങ്ങള്‍ ഭാഷയുടെ വികസനത്തിന് ഉപകരിച്ചതായും മന്ത്രി പറഞ്ഞു. ജര്‍മനിയിലെ ടൂബിംഗന്‍ യൂനിവേഴ്സിറ്റിയിലെ ഗുണ്ടര്‍ട്ട് ചെയര്‍ പ്രഫസറായി നിയമിതനായ ഡോ. സ്കറിയ സക്കറിയയെ അനുമോദിക്കാന്‍ ചങ്ങനാശേരി പൗരാവലി സംഘടിപ്പിച്ച സാസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരാവലി പുറത്തിറക്കിയ അഭിവന്ദനം സുവനീര്‍ ഫാ. സെബാസ്റ്റിന്‍ പുന്നശേരി പ്രകാശനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ സേവ്യര്‍ കാര്‍ത്തികപ്പള്ളി അധ്യക്ഷത വഹിച്ചു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ. ജയകുമാര്‍ ഐ.എ.എസ് മുഖ്യപ്രഭാഷണവും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവത്തില്‍ പ്രഭാഷണവും നടത്തി. കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.സി. ദിലീപ് കുമാര്‍, സി.എഫ്. തോമസ് എം.എല്‍.എ, മീഡിയ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്‍റണി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്‍, ഡോ. സ്റ്റീഫന്‍ മാത്യു, ഫാ.ടോമി പടിഞ്ഞാറേ വീട്ടില്‍, ഡോ. ജയിംസ് മണിമല, ഡോ. ജോസഫ് സ്കറിയ, ഫാ. സെബാസ്റ്റിന്‍ പുന്നശേരി, അഡ്വ. ടോമി കണയംപ്ളാക്കല്‍, പി.എന്‍ നൗഷാദ്, സിറിയക് കുട്ടംപേരൂര്‍, പ്രഫ. കെ.കെ. ജോണ്‍, ഡോ.പി.എ. ആന്‍റണി, തങ്കച്ചന്‍ മുളവന, ഡെയിസമ്മ ജയിംസ് എന്നിവര്‍ സംസാരിച്ചു. ഡോ. സ്കറിയ സക്കറിയ മറുപടി പ്രസംഗം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.