തീക്കോയി: ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ ഉറക്കം നടിക്കുന്ന ഭരണാധികാരികളുടെ കണ്ണുതുറപ്പിക്കാനായി ബി.ജെ.പി നേതൃത്വത്തില്‍ നടുറോഡില്‍ ഉറക്ക സമരം നടത്തി. വഴിക്കടവ് നിവാസികളുടെയും ആറ്റുപുറമ്പോക്ക് നിവാസികളുടെയും കൈവശഭൂമിക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ടും റോഡുകളുടെ ശോച്യാവസ്ഥക്കെതിരെയും വിനോദസഞ്ചാര കേന്ദ്രങ്ങളോടുള്ള അവഗണനക്കെതിരെയുമായിരുന്നു സമരം. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. തീക്കോയി,തലനാട് പഞ്ചായത്തുകളിലെ ആറ്റുപുറമ്പോക്കിലും തീക്കോയി, പൂഞ്ഞാര്‍ നടുഭാഗം, കൂട്ടിക്കല്‍ വില്ളേജുകളില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ തലമുറകളായി താമസിക്കുന്ന കര്‍ഷകര്‍ക്ക് പട്ടയത്തിനുവേണ്ടി നാളുകളായി നടത്തുന്ന മുറവിളി കേള്‍ക്കാത്ത ഭരണാധികാരികളുടെ കണ്ണുതുറപ്പിക്കാനാണ് പ്രതീകാത്മകമായി സമരം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ഇ.ഡി. രമണന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. സനല്‍കുമാര്‍, സംസ്ഥാന സമിതി അംഗം ആര്‍. സുനില്‍കുമാര്‍, മാനി, ആര്‍. ദീപു, ഇ.ആര്‍. രഘുനാഥന്‍, കെ.ജി. മോഹനന്‍, കെ.ആര്‍. സജി, പി.ആര്‍. ശശിധരന്‍, മനോജ് ചന്ദ്രന്‍, സി.ജി. രാജു, തങ്കമ്മ പങ്കജാക്ഷന്‍, എം.എം. റെജി, എം.ജി. ശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.