കോട്ടയം: നിയോജക മണ്ഡലത്തിലെയും സമീപ പ്രദേശങ്ങളിലെയും ശുദ്ധ ജലവിതരണ സംവിധാനം കാര്യക്ഷമമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ജലവിഭവ മന്ത്രി പി.ജെ. ജോസഫിന്‍െറയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറയും സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. പേരൂര്‍ പ്ളാന്‍റില്‍നിന്ന് കോട്ടയം നഗരത്തിലെ ടാങ്കിലേക്ക് കൂടുതല്‍ വെള്ളമത്തെിക്കാന്‍ സ്ഥാപിക്കുന്ന 1000 എം.എം പൈപ്പ് ലൈനിന്‍െറ പണി എത്രയുംവേഗം പൂര്‍ത്തീകരിക്കും. പേരൂരില്‍ പുതുതായി സ്ഥാപിക്കുന്ന 50 എം.എല്‍.ഡി. പ്ളാന്‍റിന്‍െറ ടെന്‍ഡര്‍ നടപടി വേഗത്തിലാക്കും. നാട്ടകം ഓവര്‍ഹെഡ് ടാങ്കിലേക്കുള്ള പമ്പിങ് മെയിന്‍ മാറ്റി സ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. പേരൂര്‍ പ്ളാന്‍റിലെ കാലപ്പഴക്കം മൂലം പ്രവര്‍ത്തനരഹിതമായ മോട്ടോറുകള്‍ക്ക് പകരം പുതിയ മോട്ടോറുകള്‍ വാങ്ങി പ്രവര്‍ത്തനക്ഷമമാക്കും. പുത്തനങ്ങാടിയില്‍ പുതിയ ടാങ്ക് നിര്‍മിക്കുന്നതിനും ഉയര്‍ന്ന ഗുണനിലവാരമുള്ള 600 എം.എം പൈപ്പ് ലൈന്‍ ഇടുന്നതിനുമുള്ള ജോലി ത്വരിതപ്പെടുത്തും. ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്ന ജില്ലാ ആശുപത്രി, ബി.സി.എം കോളജ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പുതിയ പൈപ്പ് ലൈന്‍ ഇടുന്നതാണ്. എം.ജി യൂനിവേഴ്സിറ്റി നല്‍കുന്ന സ്ഥലത്ത് പുല്ലരിക്കുന്നില്‍ പുതിയ ടാങ്ക് നിര്‍മിക്കും. കാലപ്പഴക്കം മൂലം കോട്ടയം പട്ടണത്തില്‍ അടിക്കടി ഉണ്ടാകുന്ന പൈപ്പുപൊട്ടല്‍ ഒഴിവാക്കുന്നതിന് ഗുണനിലവാരമുള്ള പുതിയ പൈപ്പുകള്‍ സ്ഥാപിക്കും. ഒഴിവുള്ള ഓവര്‍സിയര്‍ തസ്തികകളിലേക്ക് അടിയന്തരമായി നിയമനം നടത്തുന്നതിനും യോഗം തീരുമാനിച്ചു. ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ. കുര്യന്‍, വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനീയര്‍ ശ്രീകുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.