വികസനം നടപ്പാക്കാന്‍ ജില്ലാപഞ്ചായത്ത് ആസ്തി കൈമാറണം

ഏറ്റുമാനൂര്‍: കോട്ടയം ജനറല്‍ ആശുപത്രിയുടെ വികസനത്തിന് തടസ്സമായി നില്‍ക്കുന്ന ആസ്തി കൈമാറല്‍ നടപടി വേഗത്തിലാക്കാന്‍ തീരുമാനം. ജില്ലാപഞ്ചായത്തില്‍നിന്ന് പി.ഡബ്ള്യു.ഡിക്കുള്ള ആസ്തി കൈമാറ്റം സംബന്ധിച്ച നടപടികള്‍ക്ക് എ.ഡി.എം മോന്‍സി പി.അലക്സാണ്ടറെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചുമതലപ്പെടുത്തി. ശനിയാഴ്ച നടന്ന ആശുപത്രി വികസന അവലോകന യോഗത്തിലാണ് നിര്‍ണായക തീരുമാനം. ജില്ലാ പഞ്ചായത്തിന്‍െറ അധീനതയില്‍ വരുന്ന ജില്ലാ ആശുപത്രിയെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയാക്കിയതോടെ പശ്ചാത്തല സൗകര്യങ്ങളുടെ വികസന പദ്ധതികള്‍ പൊതുമരാമത്ത് വകുപ്പിന്‍െറ ചുമതലയിലാണ് വരുന്നത്. ഈ നടപടി പൂര്‍ത്തിയാക്കുന്നതോടെ കെട്ടിടങ്ങളുടെയും റോഡുകളുടെ പുനരുദ്ധാരണം ഉള്‍പ്പെടെ പ്രവൃത്തി പി.ഡബ്ള്യു.ഡി ഏറ്റെടുക്കും. ഓപറേഷന്‍ തിയറ്റിന്‍െറ ചോര്‍ച്ച മാറ്റല്‍, റോഡ് അറ്റകുറ്റപ്പണി, ജലസംഭരണി വൃത്തിയാക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ ഉടന്‍ നടപ്പാക്കാന്‍ ടെന്‍ഡര്‍ നടപടിക്രമങ്ങളുടെ കാലതാമസം പരിഗണിച്ച് ആശുപത്രിവികസന ഫണ്ടില്‍നിന്ന് പണം ചെലവഴിച്ച് പൂര്‍ത്തിയാക്കും. ഗൈനക്കോളജി വിഭാഗത്തിലെ മൂട്ടബെഡുകള്‍ മാറ്റി പുതിയവ വാങ്ങും. വര്‍ക്കിങ് അറേഞ്ച്മെന്‍റില്‍ വിവിധയിടങ്ങളില്‍ ജോലിചെയ്യുന്ന നഴ്സുമാരെ തിരിച്ചുവിളിക്കാനും തീരുമാനിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദുകുമാരി, ആര്‍.എം.ഒ ഡോ. സിതാര, പി.ഡബ്ള്യു.ഡി ഇല.എക്സി. എന്‍ജിനീയര്‍ സഹദേവന്‍, സിവില്‍ ബില്‍ഡിങ് സെക്ഷന്‍ എ.ഇ മായ കെ. നായര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.