ബസുകള്‍ കൂട്ടിയിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്ക്

കടുത്തുരുത്തി: കോട്ടയം-എറണാകുളം റൂട്ടില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. മുട്ടുച്ചിറ പട്ടാളമുക്ക് വളവില്‍ ബുധനാഴ്ച വൈകീട്ട് 3.30ഓടെയാണ് സംഭവം. എറണാകുളത്തുനിന്ന് പുനലൂര്‍ക്ക് പോകുകയായിരുന്ന ശരണ്യ ബസും കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന പടിയത്ത് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. നാട്ടുകാരും ഓട്ടോതൊഴിലാളികളും സമീപത്തുണ്ടായിരുന്ന മരംവെട്ട് തൊഴിലാളികളും അപകടത്തില്‍പെട്ടവരെ ഹോസ്പിറ്റലില്‍ എത്തിച്ചു. ഡ്രൈവറെ ബസിന്‍െറ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റ 28 പേരെ മുട്ടുചിറ സ്വകാര്യ ആശുപത്രിയിലും രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ഡ്രൈവര്‍ മുത്ത് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.നിസ്സാരമായി പരിക്കേറ്റവരെ പ്രഥമ ശുശ്രൂഷക്കുശേഷം പറഞ്ഞയച്ചു. പട്ടാളമുക്ക് വളവില്‍ അപകടങ്ങള്‍ പതിവാകുകയാണ്. കഴിഞ്ഞമാസം ഇതേ സ്ഥലത്ത് അപകടത്തില്‍പെട്ട് രണ്ടുപേര്‍ മരിച്ചിരുന്നു. അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. കടുത്തുരുത്തി സി.ഐ എം.കെ. ബിനുകുമാറും എസ്.ഐ കെ.എസ്. ജയനും കടുത്തുരുത്തി ഫയര്‍ഫോഴ്സും സ്ഥലത്തത്തെിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.