തുരുത്തി പുന്നമൂട്ടില്‍ ബൈക്കും മൊബൈലുമടക്കം രണ്ടുലക്ഷത്തോളം രൂപയുടെ മോഷണം

ചങ്ങനാശേരി: എം.സി റോഡില്‍ തുരുത്തി പുന്നമൂട്ടില്‍ മൂന്ന് കടകളില്‍ മോഷണം. ബൈക്കും മൊബൈലുകളുമടക്കം രണ്ടുലക്ഷത്തോളം രൂപയുടെ കവര്‍ച്ച നടന്നതായി പരാതി. പുന്നമൂട് ബിജോയ്സ് മൊബൈല്‍ എന്ന സ്ഥാപനത്തില്‍നിന്ന്12000ത്തിന് മുകളില്‍ വിലയുള്ള ഏഴ് മൊബൈല്‍ ഫോണുകളും കാഷ് കൗണ്ടറിലെ മേശയില്‍നിന്ന് 8500 ഉള്‍പ്പെടെ ഒന്നേകാല്‍ ലക്ഷത്തോളം രൂപയുടെ സാധനങ്ങളും അപഹരിച്ചു. ഇത്തിത്താനം പറപ്പള്ളി ബിജോയ് ജോര്‍ജിന്‍െറ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഈ കട പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍െറ ഉടമയുടെ സമീപത്ത് താമസിക്കുന്ന മറ്റക്കര ലാലി നരേന്ദ്രന്‍െറ വീട്ടില്‍നിന്നാണ് ബൈക്ക് മോഷണം പോയത്. കെ.എല്‍ 5 വി 275 രജിസ്ട്രേഷനിലുള്ള ബൈക്കാണ് മോഷണം പോയത്. ഇവിടത്തെന്നെ തകിടിയില്‍ സോമന്‍െറ ഉടമസ്ഥതയിലുള്ള തകിടിയില്‍ സ്റ്റോഴ്സില്‍നിന്ന് 2500 രൂപയുടെ സിഗരറ്റും ആയിരത്തോളം രൂപയും മോഷണം പോയിട്ടുണ്ട്. തുരുത്തി ബീനാവന്‍ വി.എസ്. നാരായണപിള്ളയുടെ ഉടമസ്ഥതയിലുള്ള വി.എസ് സ്റ്റോഴ്സിലും മോഷണം നടന്നു. കുറെയധികം ചില്ലറ തുട്ടുകളാണ് ഇവിടെനിന്ന് നഷ്ടപ്പെട്ടത്. മൊബൈല്‍ കടയുടെ ഷട്ടറിന്‍െറ പാനല്‍ തകര്‍ത്തും മറ്റ് സ്റ്റോഴ്സുകളുടെ ഷട്ടറിന്‍െറ പൂട്ട് തകര്‍ത്തുമാണ് മോഷണം നടത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയിലാണ് മോഷണം നടന്നിരിക്കുന്നത്. ബുധനാഴ്ച രാവിലെ കടതുറക്കാനത്തെിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. ചങ്ങനാശേരി പൊലീസില്‍ പരാതി നല്‍കി. സി.ഐ വി.എ. നിഷാദ്മോന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.