മൂവാറ്റുപുഴ: വിവാഹ പാര്‍ട്ടികള്‍ സഞ്ചരിച്ചിരുന്ന കാറുകള്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്കേറ്റു. മൂവാറ്റുപുഴ-പിറവം റൂട്ടില്‍ മാറാടി കാവിന് സമീപം തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം തലയോലപറമ്പിലേക്ക് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാറും പിറവം നെയ്ത്തുശാലപ്പടിയില്‍ നടന്ന വിവാഹത്തിനുശേഷം കര്‍മിയെയും കൊണ്ട് കോതമംഗലത്തിന് പോവുകയായിരുന്ന ആള്‍ട്ടോ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. സാരമായി പരിക്കേറ്റ തലയോലപ്പറമ്പ് പാറക്കാട്ട് മുകുന്ദന്‍ (60), ഭാര്യ ശാന്ത (55), മകന്‍ അഖില്‍, ശാന്തയുടെ സഹോദരി ഭര്‍ത്താവ് നളന്‍ (50), മരുമകള്‍ അനു (23), മകള്‍ അമയ (മൂന്ന്), ആള്‍ട്ടോ കാര്‍ യാത്രികരായ കോതമംഗലം തൃക്കാരിയൂര്‍ ഇഞ്ചൂര്‍ ഇല്ലം ഗുരുശ്രീ നമ്പൂതിരി (50), ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കണ്ണൂര്‍ കെ.കെ. ഹൗസില്‍ സുനില്‍ (30), കണ്ണൂര്‍ പെരിശമന ശ്യാം സുന്ദര്‍ (35) എന്നിവരെ മൂവാറ്റുപുഴ നിര്‍മല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെയ്ത്തുശാലപടിയില്‍ നടന്ന വിവാഹത്തിലെ കര്‍മിയായിരുന്നു ഗുരുശ്രീ നമ്പൂതിരി. ഇദ്ദേഹത്തെ വീട്ടില്‍ കൊണ്ടുവിടാന്‍ പോവുകയായിരുന്നു കണ്ണൂര്‍ സ്വദേശികള്‍. ഇടിയുടെ ആഘാതത്തില്‍ ആള്‍ട്ടോ കാര്‍ പൂര്‍ണമായും തകര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.