ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് കാമ്പസില്‍ നടക്കുന്ന ‘മെഡക്സ് 2015’ ല്‍ തിരക്കേറുന്നു. തിങ്കളാഴ്ച 26 സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പ്രദര്‍ശനം കാണാന്‍ എത്തി. കഴിഞ്ഞ ഒമ്പതിന് ആരംഭിച്ച മെഡക്സ് ആറ് ദിവസം പിന്നിട്ടപ്പോള്‍ 26000ത്തിലധികം പേരാണ് കണ്ടുമടങ്ങിയത്. ഹൃദ്രോഗം, അസ്ഥി, ജനറല്‍ സര്‍ജറി, നേത്രരോഗ വിഭാഗങ്ങളില്‍ തിരക്കേറെയാണ്. ആയിരത്തിലധികം കണ്ണുകള്‍ ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രമാണ് ഇതുവരെ ലഭിച്ചത്. കുട്ടികള്‍ക്കുണ്ടാകുന്ന അബ്ളിയോപിയ, കോങ്കണ്ണ്, ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി എന്നിവയെക്കുറിച്ചും മുതിര്‍ന്നവരിലെ തിമിരം, ഗ്ളോക്കോമ, ഡയബറ്റിക് റെറ്റിനോപതി എന്നീ രോഗങ്ങളെക്കുറിച്ചും സ്റ്റാളില്‍ അറിവ് നല്‍കുന്നുണ്ട്. കേള്‍വിത്തകരാര്‍ കണ്ടത്തൊനുള്ള ആധുനിക സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നതാണ് ഇ.എന്‍.ടി സ്റ്റാള്‍. ശ്രവണസഹായികള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കൂടാതെ മൂക്ക്, തൊണ്ട എന്നീ ഭാഗങ്ങളുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങളെക്കുറിച്ചും സ്റ്റാള്‍ അറിവ് നല്‍കുന്നു. സൗകര്യപ്രദമായ രീതിയില്‍ കണ്ണ് പരിശോധിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അസ്ഥിരോഗം മുന്‍കൂട്ടി അറിയുന്നതെങ്ങനെയുള്ള വിഷയത്തെക്കുറിച്ച് പ്രഫ. ഡോ. ടോമിച്ചന്‍െറ നേതൃത്വത്തില്‍ ക്ളാസ് ഇന്ന് വൈകീട്ട് 6.00ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.