കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയെ അവഗണിക്കുന്ന എം.എല്‍.എയുടെയും പഞ്ചായത്ത് സമിതിയുടെയും നിലപാടുകള്‍ക്കെതിരെ ഹര്‍ത്താലടക്കമുള്ള സമരപരിപാടികള്‍ നടത്തുമെന്ന് ഇടതു മുന്നണി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വര്‍ഷങ്ങളായി കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഡിവൈ.എസ്.പി ഓഫിസ് പൊന്‍കുന്നത്തേക്ക് മാറ്റിയത് ഒടുവിലത്തെ ഉദാഹരണമാണ്. കാഞ്ഞിരപ്പള്ളിയുടെ ചരിത്രം പരിശോധിച്ചാല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത് എല്‍.ഡി.എഫ് ഭരണകാലത്താണെന്നും ഇവര്‍ പറഞ്ഞു. സെന്‍ട്രല്‍ ജങ്ഷനിലെ പാലം വീതികൂട്ടി പണിതത്, ഫയര്‍സ്റ്റേഷന്‍ ആരംഭിച്ചത്, പൊലീസ് സ്റ്റേഷന്‍ ആരംഭിച്ചത്, ചേനപ്പാടി കടവനാല്‍ക്കടവ് പാലം നിര്‍മാണം, ഐ.എച്ച്.ആര്‍.ഡി കോളജ് ആരംഭിച്ചത്, മിനിസിവില്‍ സ്റ്റേഷന്‍ നിര്‍മാണം, കരിമ്പുകയം കുടിവെള്ള പദ്ധതിക്ക് അനുമതി നല്‍കിയത്, കാഞ്ഞിരപ്പള്ളി കുടിവെളള പദ്ധതി, ബൈപാസ് നിര്‍മാണത്തിന് പ്ളാന്‍ തയാറാക്കി 9.5 കോടി അനുവദിച്ചത് എന്നിവ ഇടതു മുന്നണി ഭരണത്തില്‍ നടപ്പാക്കിയവയാണ്. കഴിഞ്ഞ മണ്ഡല വിഭജനത്തില്‍ കാഞ്ഞിരപ്പള്ളിയെ വാഴൂര്‍ നിയോജക മണ്ഡലത്തില്‍ ചേര്‍ത്ത് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നിലവില്‍ വന്നതോടെ സ്ഥലം എം.എല്‍.എ ഡോ.എന്‍. ജയരാജ് കാഞ്ഞിരപ്പള്ളിയെ തകര്‍ക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. ബൈപാസ് നിര്‍മാണം, ഐ.എച്ച്.ആര്‍.ഡി കോളജിന് അടിസ്ഥാന സൗകര്യമൊരുക്കല്‍, ഫയര്‍സ്റ്റേഷന് സ്വന്തം സ്ഥലം കണ്ടത്തെല്‍ എന്നിവക്ക് ഒന്നും ചെയ്യാത്ത എം.എല്‍.എ ഇവിടെയുള്ള സര്‍ക്കാര്‍ ഓഫിസുകളും പദ്ധതികളും മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റുകയാണെന്നും ഇവര്‍ പറഞ്ഞു. ഡിവൈ.എസ്.പി ഓഫിസ് പൊന്‍കുന്നത്തേക്ക് മാറ്റിയ എം.എല്‍.എക്കും പഞ്ചായത്ത് ഭരണസമിതിക്കുമെതിരെ ബഹുജന പങ്കാളിത്തത്തോടെ 18ന് ഉച്ചക്ക് ഒന്നു മുതല്‍ നാലുവരെ കടകമ്പോളങ്ങളടച്ച് ഹര്‍ത്താല്‍ ആചരിക്കും. തുടര്‍ന്ന് നാലു മുതല്‍ പേട്ടക്കവലയില്‍ ബഹുജന ധര്‍ണയും നടത്തും. ഇതിന് മുന്നോടിയായി അഡ്വ. തോമസ് കുന്നപ്പള്ളി ജാഥാ ക്യാപ്റ്റനായി ബുധനാഴ്ച വാഹന പ്രചാരണ ജാഥ നടത്തും. രാവിലെ ഒമ്പതിന് മണ്ണാറക്കയത്തുനിന്ന് ആരംഭിക്കുന്ന വാഹന പ്രചാരണ ജാഥയുടെ ഉദ്ഘാടനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.പി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്‍െറ മുഴുവന്‍ പ്രദേശങ്ങളിലും പര്യടനം നടത്തുന്ന ജാഥ വൈകീട്ട് 6.30ന് കുരിശുകവലയില്‍ സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഇടതു മുന്നണി നേതാക്കളായ വി.പി. ഇസ്മായില്‍, വി.പി. ഇബ്രാഹിം, തോമസ് കുന്നപ്പള്ളി, പി.എ. താഹ, എം.എ. റിബിന്‍ ഷാ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.