കോട്ടയം: കേരള സംഗീത നാടക അക്കാദമിയുടെ എസ്.എല്‍ പുരം സദാനന്ദന്‍ നാടകപുരസ്കാരവും പ്രശസ്തിപത്രവും ആര്‍ട്ടിസ്റ്റ് സുജാതന് മന്ത്രി കെ.സി. ജോസഫ് സമ്മാനിച്ചു. ദൃശ്യമാധ്യമങ്ങളുടെ സജീവതയില്‍ പിന്നിലേക്കുപോയത് നാടകങ്ങളാണെന്ന് മന്ത്രി പറഞ്ഞു. മൂന്നാംകിട സീരിയല്‍ നടിമാര്‍ക്കുപോലും കിട്ടുന്ന പ്രതിഫലം പ്രമുഖ നാടകനടന്മാര്‍ക്കുപോലും ലഭിക്കുന്നില്ല. ഒരുകാലഘട്ടത്തില്‍ നാടകത്തിലൂടെ രാഷ്ട്രീയമാറ്റം പോലും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഗീതനാടക അക്കാദമി വൈസ് ചെയര്‍മാന്‍ ടി.എം. എബ്രഹാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. പി.വി. കൃഷ്ണന്‍നായര്‍ പ്രശസ്തിപത്രം വായിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ സത്യമൂര്‍ത്തി, മീനമ്പലം സന്തോഷ് എന്നിവര്‍ സംസാരിച്ചു. നിര്‍വാഹസമിതിയംഗങ്ങളായ ജോഷി മാത്യു സ്വാഗതവും ബേബി മുണ്ടാടന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.