സപൈ്ളകോ തൊഴിലാളി സമരം പിന്‍വലിച്ചു

കോട്ടയം: മുന്‍കാലപ്രാബല്യത്തില്‍ കൂലിവര്‍ധന നടപ്പാക്കാമെന്ന സപൈ്ളകോ അധികൃതരുടെ ഉറപ്പിനത്തെുടര്‍ന്ന് ചുമട്ടുതൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) നടത്തിവന്ന സമരം പിന്‍വലിച്ചു. തൊഴിലാളി സമരത്തത്തെുടര്‍ന്ന് സപൈ്ളകോ കോട്ടയം സൂപ്പര്‍മാര്‍ക്കറ്റിലെ തട്ടുകള്‍ കാലിയായ ചിത്രമടക്കമുള്ള വാര്‍ത്ത വ്യാഴാഴ്ച ‘മാധ്യമം’ പ്രസിദ്ധീകരിച്ചതിനത്തെുടര്‍ന്നാണ് നടപടി. നിലവിലെ കൂലിയുടെ 20 ശതമാനം വര്‍ധന മുന്‍കരാര്‍ അവസാനിക്കുന്ന തീയതി മുതല്‍ മുന്‍കാലപ്രാബല്യത്തില്‍ അനുവദിക്കുമെന്നും ദൂരപരിധി അധികമുള്ളതിനാല്‍ പിന്‍വശത്തെ ഗോഡൗണ്‍ മുന്‍വശത്തേക്ക് മാറ്റുന്നതിനും രണ്ടാഴ്ചത്തെ സാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ടും സപൈ്ളകോ അധികൃതര്‍ രേഖാമൂലം കത്ത് നല്‍കിയതിനത്തെുടര്‍ന്നാണ് 11ദിവസത്തോളം നീണ്ട സമരത്തിന് താല്‍ക്കാലികവിരാമം. സപൈ്ളകോ കോട്ടയം ഡിപ്പോമാനേജര്‍ ജോണ്‍ ജേക്കബ്, സി.ഐ.ടി.യു യൂനിയന്‍ പ്രതിനിധി പി.എച്ച്. സലിം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പ്രശ്നപരിഹാരമായത്. ജൂലൈ 14ന് അസിസ്റ്റന്‍റ് ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയിലത്തെിയ 20ശതമാനം കൂലി വര്‍ധിപ്പിക്കുന്നതിനൊപ്പം ദൂരപരിധി 15 മീറ്ററിനെക്കാള്‍ അധികമുള്ളതിനാല്‍ പിന്നിലെ ഗോഡൗണ്‍ മുന്‍വശത്തേക്ക് മാറ്റി ദൂരപരിധി കുറക്കുന്നതിന് ഈമാസം 25വരെ സമയംവേണമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പലവ്യഞ്ജനസാധനങ്ങളുമായി ആദ്യമത്തെിയ ലോഡ് പഴയകൂലിയില്‍ ഇറക്കിയാണ് 12ഓളം തൊഴിലാളികള്‍ സമരം പിന്‍വലിക്കല്‍ നടത്തിയത്. പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുള്ള ചരക്കുകളാല്‍ കാലിയായ തട്ടുകള്‍ നിറയുകയും ചെയ്തു. സമരംപിന്‍വലിച്ചതോടെ അരി,പഞ്ചസാര, പച്ചരി, ചെറുപയര്‍, ഉഴുന്ന്, കടല, വന്‍പയര്‍, തുവരപരിപ്പ്, മല്ലി,വറ്റല്‍മുളക്, വെളിച്ചെണ്ണ (ശബരി), ആട്ട തുടങ്ങിയ ചരക്കുകള്‍ നിറഞ്ഞു. എന്നാല്‍, രണ്ടാംശനിയാഴ്ചയായതിനാല്‍ മറ്റ്കമ്പനികളുടെ ലോഡുകള്‍ എത്തിയിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.