ലക്ഷങ്ങളുടെ ജോലി തട്ടിപ്പ്: യുവതി അറസ്റ്റില്‍

ചങ്ങനാശേരി: ഇതര സംസ്ഥാനങ്ങളിലെ സ്വകാര്യ കമ്പനികളില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിപ്പുനടത്തിയ കേസില്‍ യുവതി അറസ്റ്റില്‍. തൃക്കൊടിത്താനം പാണംപറമ്പില്‍ ടി.ടി. ബിന്ദുവിനെയാണ് (35) ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ചങ്ങനാശേരി പൊലീസില്‍ പത്തോളം പരാതികളാണ് ലഭിച്ചത്. അങ്കമാലി സ്വദേശികളായ രാഹുല്‍, മനു എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ ചങ്ങനാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തട്ടിപ്പ് പുറത്തായതോടെ കൂടുതല്‍ ആളുകള്‍ പരാതിയുമായി എത്തുകയായിരുന്നു. ഗുജറാത്തിലെ ജാംനഗറിലുള്ള ഫയര്‍ ആന്‍ഡ് സേഫ്റ്റി സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടുതവണയായി 18,000 രൂപ കൈപ്പറ്റിയതായിട്ടാണ് രാഹുലും മനുവും പരാതി നല്‍കിയത്. ബിന്ദു അറിയിച്ചപ്രകാരം കഴിഞ്ഞ ഡിസംബര്‍ രണ്ടിന് ഇരുവരും ജാംനഗറില്‍ എത്തിയെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കുമെന്ന് പറഞ്ഞ ഏജന്‍റ് എത്തിയിരുന്നില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇങ്ങനെ സ്ഥാപനമില്ളെന്ന് മനസ്സിലായെന്നും ഇവരുടെ പരാതിയില്‍ പറയുന്നു. ഇരുവരും നാട്ടിലത്തെിയ ശേഷം വാഴൂര്‍ സ്റ്റാന്‍ഡിന് സമീപമുള്ള ഓഫിസിലത്തെി വിവരം അറിയിക്കുകയും ചങ്ങനാശേരി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പണം തിരികെ നല്‍കാമെന്ന യുവതിയുടെ വ്യവസ്ഥയില്‍ അന്ന് പൊലീസ് കേസെടുത്തില്ല. തുടര്‍ന്ന് ഇവരുടെ ഓഫിസ് ഐ.സി.ഒ ജങ്ഷനിലേക്കുമാറ്റി പ്രവര്‍ത്തനമാരംഭിച്ചു. കരാര്‍ പ്രകാരം പണം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് പലതവണ സ്ഥലത്തത്തെിയെങ്കിലും ഉദ്യോഗാര്‍ഥികളെ കാണാതെ യുവതി മുങ്ങിയത്രെ. സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ബിന്ദുവിന് ജാമ്യം ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.