ആവേശത്തിരയുയര്‍ത്തി താഴത്തങ്ങാടി വള്ളംകളി ഇന്ന്

കോട്ടയം:116ാമത് താഴത്തങ്ങാടി മത്സരവള്ളംകളി ഞായറാഴ്ച നടക്കും. മീനച്ചിലാറിന്‍െറ ഓളങ്ങളെ കീറിമുറിച്ച് നടക്കുന്ന വള്ളംകളി ഉച്ചക്ക് രണ്ടിന് ജില്ലാ കലക്ടര്‍ യു.വി. ജോസ് പതാക ഉയര്‍ത്തുന്നതോടെ തുടക്കമാകും. തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം മൂന്നിന് മന്ത്രി എ.പി. അനില്‍കുമാര്‍ കളിവള്ളങ്ങളുടെ മാസ്ഡ്രില്ലും ജലഘോഷയാത്രയുടെ ഫ്ളാഗ്ഓഫും നിര്‍വഹിക്കും. ജോസ് കെ.മാണി എം.പി, കെ.സുരേഷ് കുറുപ്പ് എം.എല്‍.എക്ക് നല്‍കി സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍.ജി വാര്യര്‍, സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, എന്‍.സി.പി ദേശീയ പ്രസിഡന്‍റ് ജിമ്മി ജോര്‍ജ്, തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്‍റ് ചെങ്ങളം രവി എന്നിവര്‍ സംസാരിക്കും. താഴത്തങ്ങാടി ജുമാമസ്ജിദ് ഇമാം ഫാഫിസ് സിറാജുദ്ദീന്‍ അല്‍ഹസനി അനുഗ്രഹപ്രഭാഷണം നടത്തും. ജില്ലാ പൊലീസ് മേധാവി എസ്. സതീഷ് ബിനോ സമ്മാനദാനം നിര്‍വഹിക്കും. ഒന്നാം ഗ്രൂപ്പില്‍ തിരുവാര്‍പ്പ് വില്ളേജ് സ്പോര്‍ട്സ് ക്ളബ് തുഴയുന്ന ജവഹര്‍ തായങ്കരി, കൊല്ലം ദാവീദ്പുത്രാ സ്പോര്‍ട്സ് ക്ളബ്ബിന്‍െറ ശ്രീഗണേശ്, ആയാപറമ്പ് ചുണ്ടന്‍വള്ളസമിതിയുടെ ആയാപറമ്പ് പാണ്ടി എന്നീ ചുണ്ടനുകള്‍ മത്സരിക്കുമ്പോള്‍ രണ്ടാം ഗ്രൂപ്പില്‍ കുമരകം ടൗണ്‍ ബോട്ട് ക്ളബിന്‍െറ കാരിച്ചാല്‍, തിരുവാര്‍പ്പ് ബോട്ട് ക്ളബ്ബിന്‍െറ പായിപ്പാടന്‍, കുമരകം വില്ളേജ് ബോട്ട് ക്ളബ്ബ് തുഴയുന്ന നടുഭാഗം എന്നീ ചുണ്ടന്‍വള്ളങ്ങള്‍ മത്സരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.