മണിമല: മണിമലയാറിന്‍െറ തീരത്ത് മൂലേപ്ളാവില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഊരുകൂട്ട കേന്ദ്രം നിര്‍മിക്കുന്നത് തടസ്സപ്പെടുത്താന്‍ നീക്കം നടക്കുന്നതായി ആക്ഷേപം. ജില്ലാ കലക്ടറുടെ ഉത്തരവു പ്രകാരം വെള്ളാവൂര്‍ പഞ്ചായത്ത് ഇവിടെ സ്ഥാപിച്ച ബോര്‍ഡ് കഴിഞ്ഞ ദിവസം ചിലര്‍ നീക്കംചെയ്തിരുന്നു. എന്നാല്‍ വസ്തുതകള്‍ മനസ്സിലാക്കാതെ ചിലര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നാണ് ആരോപണം. ശബരിമല തീര്‍ഥാടകരായ ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് വിരിവെക്കുന്നതിനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനും സൗകര്യം ലഭിക്കത്തക്ക രീതിയിലാണ് ഇവിടെ കെട്ടിടം നിര്‍മിക്കുന്നതെന്ന് വെള്ളാവൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വിനോദ് ശങ്കര്‍ പറഞ്ഞു. അഞ്ച് ശൗചാലയങ്ങള്‍ ഉള്‍പ്പെടെ നിര്‍മിക്കുന്ന ഈ കെട്ടിടം അയ്യപ്പഭക്തര്‍ക്കാണ് ഏറെ ഉപകാരപ്പെടുക. ശിവരാത്രി ദിവസം അക്കരെ നടക്കുന്ന പരിപാടികള്‍ കാണാന്‍ തടസ്സമുണ്ടാകുമെന്നാണ് മൂലേപ്ളാവ് അയ്യപ്പ സേവാസംഘം യൂനിറ്റിന്‍െറ എതിര്‍പ്പിന് കാരണം. എന്നാല്‍ പഞ്ചായത്ത് പുറമ്പോക്കിലുള്ള സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നതെന്നും 12 തൂണുകളില്‍ ഉയര്‍ത്തി നിര്‍മിക്കുന്നതിനാല്‍ ശിവരാത്രി ദിവസം പരിപാടികള്‍ കാണുന്നതിന് തടസ്സമില്ളെന്നുമാണ് പഞ്ചായത്തിന്‍െറ വാദം. സ്കെച്ചും പ്ളാനുമെല്ലാം തയാറായ കെട്ടിടത്തിന്‍െറ ടെണ്ടര്‍ നടപടികളും പൂര്‍ത്തിയായതാണ് ഒരു വിഭാഗത്തിന്‍െറ പ്രതിഷേധമുയരുമ്പോഴും ഇവിടെ തന്നെ കെട്ടിടം നിര്‍മിക്കുമെന്നും അയ്യപ്പഭക്തര്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന കെട്ടിടത്തിന്‍െറ ശിലാസ്ഥാപനം ഈമാസം തന്നെ സാംസ്കാരിക മന്ത്രിയെക്കൊണ്ട് നടത്തിക്കാനാണ് പഞ്ചായത്തിന്‍െറ ശ്രമം. കഴിഞ്ഞദിവസം തഹസില്‍ദാരുടെ നേതൃത്വത്തില്‍ സ്ഥലം അളന്നിരുന്നു. പട്ടികവര്‍ഗ ഫണ്ടില്‍ നിര്‍മിക്കുന്ന ഈ കെട്ടിട നിര്‍മാണം മുടങ്ങിയാല്‍ ജനറല്‍ ഫണ്ടില്‍നിന്ന് ഇത്രയും തുക നഷ്ടമാകുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.